ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്‌ത് മലയാളി വേരുകളുള്ള 'കോണ്‍ഗ്രസ് ത്രിമൂര്‍ത്തികള്‍'. കെജെ ജോര്‍ജ്, യുടി ഖാദര്‍, എഎന്‍ ഹാരിസ് എന്നിവരുടേതാണ് നേട്ടം. കെജെ ജോര്‍ജും യുടി ഖാദറും കര്‍ണാടകയിലെ മുന്‍ മന്ത്രിമാരാണ്.
സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് കെജെ ജോര്‍ജ് വിജയിച്ചുകയറിയത്. 50,000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിനുള്ളത്. മംഗളൂരുവിലാണ് കാസര്‍കോട് വേരുകളുള്ള യുടി ഖാദര്‍ മത്സരിച്ചത്. 20,000ത്തിലേറെ വോട്ടിനാണ് ഖാദര്‍ ജയിച്ചത്. ശാന്തി നഗറിലാണ് എഎന്‍ ഹാരിസ് ജയിച്ചത്. ഏഴായിരത്തോളം വോട്ടുകള്‍ക്കാണ് ഹാരിസ് മുന്നിട്ടുനില്‍ക്കുന്നത്. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ മത്തായി ഈ സീറ്റില്‍ മൂന്നാമതാണ്.
-
#WATCH | Sweets being distributed outside Bengaluru residence of Karnataka Congress chief DK Shivakumar as the Congress crosses the halfway mark in #KarnatakaElectionResults2023. pic.twitter.com/SXtOXxjsIc
— ANI (@ANI) May 13, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Sweets being distributed outside Bengaluru residence of Karnataka Congress chief DK Shivakumar as the Congress crosses the halfway mark in #KarnatakaElectionResults2023. pic.twitter.com/SXtOXxjsIc
— ANI (@ANI) May 13, 2023#WATCH | Sweets being distributed outside Bengaluru residence of Karnataka Congress chief DK Shivakumar as the Congress crosses the halfway mark in #KarnatakaElectionResults2023. pic.twitter.com/SXtOXxjsIc
— ANI (@ANI) May 13, 2023
കോട്ടയത്തെ ചിങ്ങവനത്തുനിന്നും കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറുകയായിരുന്നു കെജെ ജോര്‍ജിന്‍റെ കുടുംബം. 2018ല്‍ കുമാരസ്വാമി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കെജെ ജോര്‍ജ്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ രംഗത്തെത്തിയ അദ്ദേഹം സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് മത്സരിച്ചത്.