ബെംഗളൂരു: കര്‍ണാടകയില്‍ 20 അടി ഉയരമുള്ള 240 ടണ്‍ കരിമ്പ് വളര്‍ത്തി കര്‍ഷകന്‍ റെക്കോഡിട്ടു. ബെലഗാവിയിലെ കരഗഡ ഗ്രാമത്തിലെ കര്‍ഷകരാണ് രണ്ട് ഏക്കര്‍ സ്ഥലത്ത് കരിമ്പ് കൃഷിയിറക്കിയത്. കര്‍ഷകരായ ലക്ഷ്‌മണ്‍ പസേരയും ബാവു സാഹേബും ജൈവവളവും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 86302 എന്ന പേരുള്ള ഇനം കരിമ്പ് കൃഷിയിറക്കി.
10 ട്രക്ക് ചാണകവും ഡ്രിപ് ഇറിഗേഷന്‍ സംവിധാനവും കൃഷിക്കായി ഉപയോഗിച്ചിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. 1.50 അടി വിടവിട്ടാണ് കരിമ്പിന്‍ തൈകള്‍ നട്ടത്. ഡിഎപി പൊട്ടാഷ് വളങ്ങളും കീടനാശിനികളും കൃത്യമായി ഉപയോഗിക്കുകയും ചെയ്‌തു. ഓരോ കരിമ്പിന്‍ തൈയുടെയും ഉയരം 20 അടിയും നാല് കിലോഗ്രാം ഭാരവുമുണ്ട്. രണ്ട് ലക്ഷം രൂപ കൃഷിക്കായി മുതല്‍ മുടക്കിയത്. അഞ്ച് ലക്ഷത്തോളം രൂപ ലാഭം പ്രതീക്ഷിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു.