കന്യാകുമാരി : ഒരേസമയം സൂര്യാസ്‌തമയവും ചന്ദ്രോദയവും സംഭവിച്ചാലോ? എങ്കിൽ ശരിക്കും അങ്ങനെയൊരു ദിവസത്തിന് സാക്ഷ്യം വഹിക്കുകയാണിന്ന്. ഇന്ന് (16.03.2022) സൂര്യനെയും ചന്ദ്രനെയും ഒരേസമയം സമാന്തരമായി കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
സെലേനെലിയോൺ അഥവ ഹൊറിസോണ്ടൽ എലിപ്‌സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തമിഴ്‌നാടിലെ കന്യാകുമാരിയിലാണ് സംഭവ്യമാകുന്നത്. സമുദ്രത്തിൽ ഒരേസമയം, ഒരേ സ്ഥലത്ത് സൂര്യൻ അസ്‌തമിക്കുകയും ചന്ദ്രൻ ഉദിക്കുകയും ചെയ്യുന്ന അപൂർവ പ്രതിഭാസമാണ് ഇന്ന് കന്യാകുമാരി സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്.
അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിങ്ങനെ മൂന്ന് കടലുകൾ സംഗമിക്കുന്ന കന്യാകുമാരിക്ക്, രാജ്യത്തെ മറ്റൊരു ഭാഗത്തും ഇല്ലാത്ത സവിശേഷമായ ഭൂമിശാസ്‌ത്ര ഘടനയാണുള്ളത്.
30 വർഷത്തിലൊരിക്കൽ അരങ്ങേറുന്ന സെലേനെലിയോൺ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി സഞ്ചാരികൾ കന്യാകുമാരിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കന്യാകുമാരി ജില്ല പൊലീസ് സന്ദർശകർക്കായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.