ബംഗളൂരു(മഹാരാഷ്‌ട്ര) : പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകുന്നതിനിടെ കന്നട യുവതാരം ചേതന രാജ് (21) മരിച്ചു. തിങ്കളാഴ്‌ചയായിരുന്നു (16.05.2022) സംഭവം. ബെംഗളൂരു രാജാജിനഗറിലുള്ള ഷെട്ടീസ് കോസ്മെറ്റിക് സെന്‍ററിൽ ഫാറ്റ് ഫ്രീ സർജറിക്കിടെയായിരുന്നു ദാരുണാന്ത്യം.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചേതനയുടെ ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ശ്വാസതടസ്സം നേരിടുകയും ചെയ്‌തു. ഇതോടെ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ അറിവോടെയായിരുന്നില്ല താരം ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പൊലീസ് പറഞ്ഞു.
Also read: ബംഗാളിലെ പ്രമുഖ ടെലിവിഷന്‍ താരം പല്ലഭി ദേ ആത്മഹത്യ ചെയ്തു
ഐസിയുവിൽ മതിയായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചേതനയുടെ പിതാവ് ഗോവിന്ദ രാജ് ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
ഗീത, ദൊരേസാനി, ഒളവിന നിൽദാന തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെയാണ് ചേതന പ്രശസ്‌തി നേടിയത്. ഹവയാമി എന്ന കന്നട സിനിമയിലും അഭിനയിച്ചിട്ടുണ്ട്.