കൗശാംബി (ഉത്തര്‍പ്രദേശ്): ഡല്‍ഹിയിലെ കഞ്ചവാലയില്‍ ഉണ്ടായത് പോലെ വാഹനം ഇടിച്ചതിന് ശേഷം നിര്‍ത്താത്തതിനാല്‍ യുവതി വീലുകള്‍ക്ക് ഇടയില്‍ കുടുങ്ങി വലിച്ചിഴയ്‌ക്കപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലും. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ദേവഖർപൂർ ഗ്രാമത്തിലാണ് സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ വേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിച്ചതിന് ശേഷം 200 മീറ്ററോളം വിദ്യാര്‍ഥിനിയും സൈക്കിളും കാറിന്‍റെ അടിയില്‍പ്പെട്ട് വലിച്ചിഴയ്‌ക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കൗശാംബി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഡ്രൈവര്‍ക്കതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ക്ലാസില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.