ETV Bharat / bharat

രണ്ടിടങ്ങളിലായി കണ്ടെത്തിയത് അഞ്ച് കങ്കാരുക്കളെ ; ദുരൂഹതയില്‍ അന്വേഷണം - മൃഗക്കടത്ത്

ഒരു മാസത്തിനിടെ രണ്ടിടങ്ങളിലായി രാജ്യത്ത് കണ്ടെത്തിയത് അഞ്ച് കങ്കാരുക്കളെ

Kangaroos are being illegally bred in northeastern India  Kangaroos in india  animals illegal trafficking  മൃഗക്കടത്ത്  ഇന്ത്യയിൽ കങ്കാരു
ഇന്ത്യയിൽ കങ്കാരുക്കൾ, മൃഗക്കടത്തെന്ന് സംശയം
author img

By

Published : Apr 4, 2022, 9:33 PM IST

ജൽപായ്‌ഗുരി : ബംഗാളിലെ ജൽപായ്‌ഗുരി, സിലിഗുരി എന്നിവിടങ്ങളില്‍ കങ്കാരുക്കളെ കണ്ടെത്തിയതില്‍ ദുരൂഹത. ഒരു മാസത്തിനിടെ അഞ്ച് കങ്കാരുക്കളെയാണ് ഇവിടങ്ങളില്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിൽ മാത്രം കണ്ടുവരുന്ന മൃഗങ്ങൾ ഇന്ത്യയിൽ എങ്ങനെ എത്തപ്പെട്ടെന്ന ചോദ്യം ശക്തമായി.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ കങ്കാരുക്കളെ കൃത്രിമമായി വളർത്തി അവിടെ നിന്നും കടത്തുകയാണെന്ന് ആരോപണമുണ്ട്. അസം-ബംഗാൾ അതിർത്തിയായ ബാരോബിഷയിൽ തിരച്ചിലിനിടെ പ്രായപൂർത്തിയായ ഒരു കങ്കാരുവിനെ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കങ്കാരുവിനെ കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

രണ്ടിടങ്ങളിലായി കണ്ടെത്തിയത് അഞ്ച് കങ്കാരുക്കളെ ; ദുരൂഹതയില്‍ അന്വേഷണം

Also Read: വീഡിയോ: ബംഗാളില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കള്‍ക്ക് രക്ഷകരായി വനപാലകര്‍

സംഭവത്തിൽ സംസ്ഥാന വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തിവരികയുമാണ്. കങ്കാരുക്കളെ കടത്തിക്കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി ജൽപായ്‌ഗുരി സയൻസ് ആൻഡ് നേച്ചർ ക്ലബ് സെക്രട്ടറി രാജാ റൗട്ട് പറഞ്ഞു. കങ്കാരുക്കളെ മിസോറാമിൽ നിയമവിരുദ്ധമായി വളർത്തുകയാണെന്ന് സംശയമുണ്ട്. ഈ അന്താരാഷ്‌ട്ര മൃഗക്കടത്ത് റാക്കറ്റിനെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമ ബീജസങ്കലനം നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുവെന്നും അന്വേഷണ സമിതി ഉടൻ രൂപീകരിക്കണമെന്നും പരിസ്ഥിതി പ്രവർത്തകൻ ബിശ്വജിത്ത് ദത്ത് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.