മുംബൈ: പത്മഭൂഷൺ ജേതാവും പ്രശസ്‌ത നർത്തകിയുമായ ഡോ. കനക് റെലെ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
-
Veteran Mohiniyattam dancer and Padma Bhushan awardee Dr Kanak Rele no more. She was 86.
— मङ्गलम् (@veejaysai) February 22, 2023 " class="align-text-top noRightClick twitterSection" data="
Atma Shanti 🙏🏼🙏🏼🙏🏼 pic.twitter.com/nkSIrk20Pp
">Veteran Mohiniyattam dancer and Padma Bhushan awardee Dr Kanak Rele no more. She was 86.
— मङ्गलम् (@veejaysai) February 22, 2023
Atma Shanti 🙏🏼🙏🏼🙏🏼 pic.twitter.com/nkSIrk20PpVeteran Mohiniyattam dancer and Padma Bhushan awardee Dr Kanak Rele no more. She was 86.
— मङ्गलम् (@veejaysai) February 22, 2023
Atma Shanti 🙏🏼🙏🏼🙏🏼 pic.twitter.com/nkSIrk20Pp
മോഹിനിയാട്ടത്തെ ആഗോള പ്രശസ്‌തിയിലെത്തിച്ചു: ഗുജറാത്തില്‍ ജനിച്ച കനക് റെലെ മോഹിനിയാട്ടം നർത്തകി എന്ന നിലയിലാണ് ആഗോള പ്രശസ്‌തയായത്. വളരെ ചെറുപ്പത്തില്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനിലെത്തിയെ കനക് റെലെ കഥകളിയിലും മോഹിനായാട്ടത്തിലും ആകൃഷ്‌ടയായി. ഏഴാം വയസില്‍ തന്നെ കഥകളി അഭ്യസിക്കാൻ ആരംഭിച്ചു.
-
Shocking and sad to hear the news of the passing away of Padmabhushan Dr. Smt. Kanak Rele mam. A visionary, academician and Mohini Attam performer par excellence who done a key role to propagate mohiniattam. It is a day of unimaginable grief to the dance fraternity. pic.twitter.com/nMeMdM2Vod
— Kalamandalam Sreeja R Krishnan (@KalamandalamSr2) February 22, 2023 " class="align-text-top noRightClick twitterSection" data="
">Shocking and sad to hear the news of the passing away of Padmabhushan Dr. Smt. Kanak Rele mam. A visionary, academician and Mohini Attam performer par excellence who done a key role to propagate mohiniattam. It is a day of unimaginable grief to the dance fraternity. pic.twitter.com/nMeMdM2Vod
— Kalamandalam Sreeja R Krishnan (@KalamandalamSr2) February 22, 2023Shocking and sad to hear the news of the passing away of Padmabhushan Dr. Smt. Kanak Rele mam. A visionary, academician and Mohini Attam performer par excellence who done a key role to propagate mohiniattam. It is a day of unimaginable grief to the dance fraternity. pic.twitter.com/nMeMdM2Vod
— Kalamandalam Sreeja R Krishnan (@KalamandalamSr2) February 22, 2023
പ്രശസ്‌ത കഥകളി പഠനത്തില്‍ കരുണാകര പണിക്കരായിരുന്നു ആദ്യ ഗുരു. 1970ല്‍ കേരളത്തിലെത്തിയ കനക് റെലെ പ്രശസ്‌ത മോഹിനിയാട്ട നർത്തകിമാരായ കുഞ്ഞുകുട്ടി അമ്മ, ചിന്നമ്മു അമ്മ, കല്യാണിക്കുട്ടി അമ്മ എന്നിവരില്‍ നിന്ന് മോഹിനിയാട്ടത്തെ കുറിച്ച് വിശദമായി പഠിച്ചു. പിന്നീട് മോഹിനിയാട്ടത്തിന് സ്വന്തമായി ഭാഷ്യം ചമച്ച കനക് റെലെ സ്കൂൾ ഓഫ് മോഹിനിയാട്ടം ലോക പ്രശസ്‌തമായി. കനക് റെലെ സൃഷ്‌ടിച്ച സിലപ്പഡികാരം, സ്വപ്‌നവാസവദത്തം, കുബ്‌ജ എന്നി പേരുകളില്‍ പ്രശസ്‌തമായ മോഹിനിയാട്ട രൂപങ്ങൾ ആഗോളപ്രശസ്‌തമാണ്.
-
Attended a solemn event yday with the doyen of Mohiniattam,Padma Bhushan Dr.Kanak Rele for the release of her book ME AND MY MOHINIATTAM at the Nalanda Nritya Kala Mahadyalaya,Juhu,Mum.
— Hema Malini (@dreamgirlhema) May 8, 2022 " class="align-text-top noRightClick twitterSection" data="
The inspiring book chronicles the life journey of this great artiste &the ups &downs she faced pic.twitter.com/ihhXskhJ9l
">Attended a solemn event yday with the doyen of Mohiniattam,Padma Bhushan Dr.Kanak Rele for the release of her book ME AND MY MOHINIATTAM at the Nalanda Nritya Kala Mahadyalaya,Juhu,Mum.
— Hema Malini (@dreamgirlhema) May 8, 2022
The inspiring book chronicles the life journey of this great artiste &the ups &downs she faced pic.twitter.com/ihhXskhJ9lAttended a solemn event yday with the doyen of Mohiniattam,Padma Bhushan Dr.Kanak Rele for the release of her book ME AND MY MOHINIATTAM at the Nalanda Nritya Kala Mahadyalaya,Juhu,Mum.
— Hema Malini (@dreamgirlhema) May 8, 2022
The inspiring book chronicles the life journey of this great artiste &the ups &downs she faced pic.twitter.com/ihhXskhJ9l
കാവാലത്തിനൊപ്പം സോപാനം: പ്രശസ്‌ത കവിയും നാടകകലാകാരനുമായ കാവാലം നാരായണപ്പണിക്കർക്കൊപ്പം രൂപപ്പെടുത്തിയ മോഹിനിയാട്ട സൃഷ്‌ടികളും ആഗോള പ്രശസ്‌തമാണ്. സോപാന സംഗീതത്തില്‍ ഇരുവരും ചേർന്ന് ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന് ലോകമെമ്പാടും ആരാധകരുണ്ട്.
അധ്യാപികയായും പ്രശസ്തി: കനക് റെലെ മുംബൈ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സ് വിഭാഗം ഡീൻ ആയിരുന്നു. നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ മോഹിനിയാട്ടത്തിന്‍റെ വളർച്ചയ്ക്ക് വേണ്ടി കനക് റെലെ സ്ഥാപിച്ചതാണ്. ഇന്ത്യൻ സർക്കാരിന്‍റെ സാംസ്‌കാരിക വകുപ്പിന്‍റെ ഉപദേശകയായും ആസൂത്രണ കമ്മിഷന്‍റെയും യുജിസിയുടേയും കരിക്കുലം കമ്മിറ്റികളില്‍ അംഗമായും പ്രവർത്തിച്ചു.
പുരസ്‌കാരങ്ങൾ: പത്മഭൂഷൺ, പത്മശ്രീ, സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ് സമ്മാൻ, എംഎസ് സുബ്ബലക്ഷ്‌മി പുരസ്‌കാരം എന്നിവയാണ് കനക് റെലെയെ തേടിയെത്തിയ പ്രധാന പുരസ്‌കാരങ്ങൾ.