ചെന്നൈ: മഹാഭാരതത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടനും എംഎൻഎം പാർട്ടി സ്ഥാപകനുമായ കമൽഹാസന് കോടതി സമൻസ് അയച്ചു. 2017ൽ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിലാണ് വല്ലിയൂർ കോടതി കമൽഹാസന് സമൻസ് അയച്ചത്.
സ്‌ത്രീകൾക്കെതിരായ അക്രമങ്ങളെക്കുറിച്ചു പരാമർശിക്കവെയാണ് കമൽഹാസൻ വിവാദ പ്രസ്‌താവന നടത്തിയത്. സ്‌ത്രീകളെ ചൂതാട്ടത്തിനും പന്തയത്തിനും ഉപയോഗിക്കുന്നതിനെ മഹത്വവത്കരിക്കുന്ന മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ എന്നായിരുന്നു കമൽഹാസന്‍റെ പ്രസ്‌താവന.
കമല്‍ഹാസന്‍ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും ഹിന്ദു നേതാക്കളും കമൽഹാസനെതിരെ പരാതി നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമൽഹാസൻ മദ്രാസ് ഹൈക്കോടതിയിലെ മധുരൈ ബെഞ്ചിനെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരുന്നു.
ALSO READ: കമൽ ഹാസനെതിരെ ക്രിമിനൽ കേസ്