കുടക് : കർണാടകയിലെ വിരാജ്പേട്ട താലൂക്കിലെ കല്ലുഗുണ്ടിയിൽ ഏറെ പ്രസിദ്ധമായ ഉത്സവമാണ് കല്ലുഗുണ്ടി ഒത്തേക്കോല ഉത്സവം. മഹാവിഷ്‌ണുവിനായി ആചരിക്കുന്ന ഈ ഉത്സവത്തിന്‍റെ പ്രധാന ഘടകം 'തീ' ആണ്. ദക്ഷിണ കന്നഡ ജില്ലയിലെ ഏറ്റവും വലിയ തീക്കൂനയാണ് കല്ലുഗുണ്ടി ഒത്തേക്കോലയിലുള്ളത്.
തീക്കൂനയ്‌ക്ക് മുകളിലൂടെ ഇരുവശത്തേക്കും ഓടുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം. വർഷത്തിലൊരിക്കലാണ് ഈ ഉത്സവം നടക്കുക. ഇത്തവണ അഞ്ച് ദിവസങ്ങളിലായാണ് ശ്രീ വിഷ്‌ണുമൂർത്തി ദൈവ ഒത്തേക്കോല നടക്കുക. ഇന്നലെ ആരംഭിച്ച ചടങ്ങുകൾ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
ALSO READ: 12 പേര്‍ എണ്ണാനെടുത്തത് 8 മണിക്കൂർ ; ഒരു രൂപ നാണയങ്ങൾ സ്വരുക്കൂട്ടി സ്വപ്‌ന ബൈക്ക് വാങ്ങി യുവാവ്
തങ്ങളുടെ പ്രയാസങ്ങൾ ദൈവത്തോട് ഏറ്റുപറഞ്ഞാൽ പ്രശ്‌നങ്ങൾ മാറുമെന്നാണ് ഇവിടെയെത്തുന്ന ഭക്‌തരുടെ വിശ്വാസം. ശ്രീരക്തേശ്വരി ദൈവം, ശ്രീവ്യാഘ്ര ചാമുണ്ഡേശ്വരി ദൈവം, ശ്രീമഹാവിഷ്‌ണു മൂർത്തിയുടെ ബൈലുക്കോലം, പൊട്ട ഗുളികയും പഞ്ഞൂർളിയും, കല്ലുർട്ടി, ഗുളിഗ ദൈവത്തിന്‍റെ കോലം എന്നിവ വരും ദിവസങ്ങളിൽ നടക്കും.