സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി നമ്മള്‍ പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോയിന്‍റുകള്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ന് പതിവാണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മാളുകള്‍, കോഫി ഷോപ്പുകള്‍ തുടങ്ങി ആള്‍ത്തിരക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം തന്നെ ചാര്‍ജിങ് പോയിന്‍റുകളുമുണ്ട്. അത് നാം ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഇത്തരം ചാര്‍ജിങ് പോയിന്‍റുകള്‍ സുരക്ഷിതമാണോ...?
ഒരിക്കലും അല്ല, വലിയ അപകടമാണ് പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ഇത്തരം ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഫോണിലെ പല സുപ്രധാന വിവരങ്ങളും ചോര്‍ത്തപ്പെട്ടേക്കാം. ഇത് ജ്യൂസ് ജാക്കിങ് (Juice Jacking) എന്നാണ് അറിയപ്പെടുന്നത്.
ജ്യൂസ് ജാക്കിങ് എങ്ങനെ : ചാര്‍ജിങ്ങിന് ഉപയോഗിക്കുന്നത് പോലെ തന്നെ ഡാറ്റ ട്രാന്‍സ്‌ഫര്‍ ചെയ്യാനും യുഎസ്‌ബി കേബിളുകള്‍ ഉപയോഗിക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ നാം അറിയാതെ മാല്‍വെയറുകളുടെ സഹായത്തോടെയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നത്. ചാര്‍ജിങ് പോര്‍ട്ടുകളില്‍ നമ്മള്‍ സ്‌മാര്‍ട്ട് ഫോണോ അല്ലെങ്കില്‍ ലാപ്‌ടോപ്പോ പ്ലഗ് ചെയ്യുമ്പോഴേക്കും കുറ്റവാളികള്‍ക്ക് മാല്‍വെയര്‍ സഹായത്തോടെ നമ്മുടെ ഡിവൈസില്‍ നിന്നും ഡാറ്റ മോഷ്‌ടിക്കാന്‍ സാധിക്കുും.
Also Read : 'സ്മാര്‍ട്ട് വാച്ചുകളും ഇയര്‍ പോഡുകളും': ബ്ലൂടൂത്തിലൂടെ കാത്തിരിക്കുന്നത് 'എട്ടിന്‍റെ പണി'
പാസ്‌വേഡുകള്‍, ബാങ്ക് വിവരങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍ എല്ലാം തന്നെ ഇതിലൂടെ തട്ടിപ്പുകാര്‍ക്ക് നേടാന്‍ സാധിക്കും. കൂടാതെ മാല്‍വെയറുകള്‍, നമ്മുടെ ഉപകരണത്തിന്‍റെ സ്‌ക്രീനിന്‍റെ മുഴുവന്‍ അക്‌സസിബിലിറ്റിയും കുറ്റവാളിക്ക് നല്‍കും. ഇതിലൂടെ, അയാള്‍ക്ക് നമ്മുടെ ഫോണിലേക്കും മറ്റും വരുന്ന ഒടിപി ഉള്‍പ്പടെ സ്വന്തമാക്കാന്‍ കഴിയും. ജ്യൂസ് ജാക്കിങ്ങിനെ ഒരു അഴിമതിയായി ആര്‍ബിഐ പോലും പരാമര്‍ശിക്കുന്നുണ്ട്.
സുരക്ഷ മുന്‍കരുതലുകള്‍ : സ്വന്തം ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെടാതെ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കും. കൂടാതെ, പരമാവധി പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതുമാണ് പ്രയോജനം. പോര്‍ട്ടബിള്‍ പവര്‍ബാങ്കുകള്‍ ഉപയോഗിക്കാനും ശ്രമിക്കാം.
യുഎസ്ബി ഡാറ്റ ബ്ലോക്കര്‍ : യുഎസ്‌ബി കേബിളുകള്‍ വഴി ചാര്‍ജ് ചെയ്യുമ്പോള്‍ യുഎസ്ബി ഡാറ്റ ബ്ലോക്കറുകള്‍ ഉപയോഗിക്കുക. ഇങ്ങനെ നമ്മുടെ ഡിവൈസ് ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നത് തടയാന്‍ ഈ അഡാപ്‌ടറുകള്‍ സഹായിക്കും. 'യുഎസ്ബി കോണ്ടംസ്' എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
ഓട്ടോ കണക്ഷന്‍ ഓഫാക്കുക : നമ്മുടെ ഡിവൈസിലെ ഓട്ടോ കണക്ഷന്‍ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കി വയ്‌ക്കുക. ഇങ്ങനെ ചെയ്‌താല്‍ മറ്റ് മാല്‍വെയറുകളിലേക്ക് ഉപകരണം ഓട്ടോമാറ്റിക്കായി കണക്‌ട് ചെയ്യപ്പെടില്ല.
Also Read : CYBER CRIME | വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വ്യവസായിക്ക് നഷ്‌ടമായത് 3.67 ലക്ഷം