ETV Bharat / bharat

കോൺഗ്രസ് എംപിയുടെ സ്ഥാപനത്തിൽ 300 കോടിയുടെ കള്ളപ്പണം; രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ജെപി നദ്ദ - ജെപി നദ്ദ

Dhiraj Sahu IT raids : അഴിമതിയുടെ ഉറപ്പ് കോൺഗ്രസ് ആണെങ്കിൽ മോദിജി അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പാണെന്നും, പൊതുജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്നും ജെപി നദ്ദ പറഞ്ഞു.

Etv Bharat
JP Nadda about Dhiraj Sahu IT Raids- Says Rahul Gandhi Will Have To Answer
author img

By ETV Bharat Kerala Team

Published : Dec 10, 2023, 10:09 PM IST

ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭ എംപി ധീരജ് സാഹുവിന് ബന്ധമുള്ള സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിൽ 300 കോടിയോളം രൂപ കണ്ടുകെട്ടിയ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ (JP Nadda about Dhiraj Sahu IT Raids- Says Rahul Gandhi Will Have To Answer). വിഷയത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് നദ്ദ ആവശ്യപ്പെട്ടു. അഴിമതിയുടെ ഉറപ്പ് കോൺഗ്രസ് ആണെങ്കിൽ മോദിജി അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പാണെന്നും പൊതുജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്നും നദ്ദ തൻ്റെ എക്‌സിലൂടെ പ്രതികരിച്ചു.

'സഹോദരാ, നിങ്ങളും നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയും ഉത്തരം പറയേണ്ടിവരും. ഇത് പുതിയ ഇന്ത്യയാണ്, ഇവിടെ രാജകുടുംബത്തിന്‍റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. നിങ്ങൾ ഓടി ക്ഷീണിക്കും പക്ഷേ നിയമം നിങ്ങളെ വിടില്ല. അഴിമതിയുടെ ഉറപ്പ് കോൺഗ്രസ് ആണെങ്കിൽ മോദിജി അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പാണ്. പൊതുജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടിവരും.' - ജെപി നദ്ദ എക്‌സിൽ കുറിച്ചു.

  • बंधु जवाब तो देना पड़ेगा, तुमको भी और तुम्हारे नेता राहुल गांधी को भी। ये नया भारत है, यहाँ पर राजपरिवार के नाम पर जनता का शोषण नहीं करने दिया जाएगा।भागते भागते थक जाओगे, लेकिन क़ानून पीछा नहीं छोड़ेगा।

    अगर कांग्रेस भ्रष्टाचार की गारंटी है तो मोदी जी भ्रष्टाचार पर कार्यवाही की… pic.twitter.com/4WtnUoXs88

    — Jagat Prakash Nadda (@JPNadda) December 10, 2023 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) രംഗത്തുവന്നിരുന്നു. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 'രാജ്യത്തെ ജനങ്ങള്‍ ഈ കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾ നോക്കണം, എന്നിട്ട് അവരുടെ (കോൺഗ്രസ്) നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കണം. പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇതാണ് മോദിയുടെ ഉറപ്പ്' - മോദി എക്‌സിൽ കുറിച്ചു.

  • देशवासी इन नोटों के ढेर को देखें और फिर इनके नेताओं के ईमानदारी के 'भाषणों' को सुनें... 😂😂😂

    जनता से जो लूटा है, उसकी पाई-पाई लौटानी पड़ेगी, यह मोदी की गारंटी है।

    ❌❌❌💵 💵 💵❌❌❌ pic.twitter.com/O2pEA4QTOj

    — Narendra Modi (@narendramodi) December 8, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read: റെയ്‌ഡിൽ പിടിച്ചത് 275 കോടിയോളം രൂപ; എണ്ണിത്തീർക്കാൻ കഴിയാതെ ബാങ്ക് ഉദ്യോഗസ്ഥർ

അതേസമയം ധീരജ് സാഹുവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. ഇത്ര വലിയ തുക പിടിച്ചെടുത്തതിന് പിന്നിലെ കാരണങ്ങൾ എംപിക്ക് മാത്രമേ വിശദീകരിക്കാൻ കഴിയൂ എന്ന് കോൺഗ്രസ് വക്‌താവ് ജയറാം രമേഷ് (Jairam Ramesh ) വ്യക്‌തമാക്കി. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ധീരജ് സാഹു എംപിയുടെ ബിസിനസുമായി ഒരു തരത്തിലും ബന്ധമില്ല. അദ്ദേഹത്തിന്‍റെ സ്വത്തുവകകളില്‍ നിന്ന് ആദായനികുതി വകുപ്പിന് എങ്ങനെയാണ് വലിയ അളവില്‍ പണം കണ്ടെത്തിയതെന്ന് അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാന്‍ കഴിയൂ.' -ജയറാം രമേഷ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.

  • सांसद धीरज साहू के बिज़नेस से भारतीय राष्ट्रीय कांग्रेस का कोई लेना-देना नहीं है। सिर्फ़ वही बता सकते हैं, और उन्हें यह स्पष्ट करना भी चाहिए, कि कैसे आयकर अधिकारियों द्वारा कथित तौर पर उनके ठिकानों से इतनी बड़ी मात्रा में कैश बरामद किया जा रहा है।

    The Indian National Congress is…

    — Jairam Ramesh (@Jairam_Ramesh) December 9, 2023 " class="align-text-top noRightClick twitterSection" data=" ">

പടിഞ്ഞാറൻ ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബൗദ്ധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രധാനമായി റെയ്‌ഡ്‌ നടന്നത്. കോൺഗ്രസ് രാജ്യസഭ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ബാൾഡിയോ സാഹു ഇൻഫ്രാ എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബൗദ്ധ് ഡിസ്റ്റിലറി. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും വീടുകളിലും ഓഫിസുകളിലും റെയ്‌ഡ്‌ നടന്നു. ബലംഗീറിനു പുറമെ ബോലാംഗിർ, സംബൽപൂർ, റൂർക്കല, സുന്ദർഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടത്തിയത്. ഇതുവരെ 275 കോടിയോളം രൂപയാണ് റെയ്‌ഡുകളിൽ പിടിച്ചെടുത്തത്.

Also Read: അമിത് ഷായുടെ സന്ദര്‍ശനത്തിനുപിന്നാലെ ബംഗാളില്‍ വ്യാപക സിബിഐ റെയ്‌ഡ് ; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.