ETV Bharat / bharat

റോഡിലും വീടുകളിലും വലിയ വിള്ളൽ; ഉത്തരാഖണ്ഡിൽ അപൂവ ഭൗമപ്രതിഭാസം, ആശങ്കയിൽ ജനങ്ങൾ - Joshimath town sinking

ചമോലി ജില്ലയിൽ ജോഷ്‌മഠ് നഗരത്തിലാണ് ജനങ്ങളെ ദുരിതത്തിലാക്കി വിള്ളലുകൾ ഉണ്ടാകുന്നത്. മൂവായിരത്തിലധികം ആളുകളെ ദുരിതം ബാധിച്ചതായാണ് റിപ്പോർട്ടുകൾ

joshimath landslide  ഉത്തരാഖണ്ഡിലെ വിള്ളൽ  ഉത്തരാഖണ്ഡിൽ വിചിത്രമായ ഭൗമപ്രതിഭാസം  പുഷ്‌കർ സിങ് ധാമി  ഉത്തരാഖണ്ഡ്  ജോഷ്‌മഠ്  വിള്ളൽ  Joshimath town sinking  UTTARAKHAND JOSHIMATH LANDSLIDE
ഉത്തരാഖണ്ഡിൽ വിള്ളൽ
author img

By

Published : Jan 7, 2023, 3:08 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ വിചിത്രമായ ഭൗമപ്രതിഭാസം മൂലം ഭൂമിയിലുണ്ടാകുന്ന വിള്ളൽ ജനങ്ങളെ ആശങ്കയിലാക്കുന്നു. ചമോലി ജില്ലയിൽ ജോഷ്‌മഠ് നഗരത്തിലാണ് അപൂർവ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കിയത്. വിള്ളൽ ഉണ്ടാകുന്നതും മണ്ണിടിഞ്ഞ് താഴുന്നതും മൂലം 500ൽ അധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിതാമസിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു.

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇന്ന് ജോഷിമഠിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ജോഷ്‌മഠിലെ ഒൻപത് വാർഡുകളിലാണ് അപൂർവ പ്രതിഭാസം കാണപ്പെട്ടത്. പ്രതിസന്ധി കണക്കിലെടുത്ത് ജോഷ്‌മഠിൽ അപകടം രൂക്ഷമായ പ്രദേശത്തുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ സർക്കാർ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

തുടരുന്ന ആശങ്ക: ജോഷ്‌മഠിലെ സുനിൽ, മനോഹർ ബാഗ്, ഗാന്ധി എന്നീ വാർഡുകളിലാണ് അപകടം ഏറ്റവും രൂക്ഷം. ഇവിടെ പല വീടുകളും ഭിത്തിയിൽ വലിയ വിള്ളലുകൾ വീണ് തകർച്ചയുടെ വക്കിലാണ്. ഇതോടൊപ്പം മാർവാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ജെയ്‌പീ റസിഡൻഷ്യൽ കോളനിയിലും സമാന സാഹചര്യം തുടരുകയാണ്. വിള്ളലുകളിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന സംഭവവും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ജോഷ്‌മഠിൽ സെക്‌ടർ, സോണൽ പ്ലാനുകൾ തയ്യാറാക്കാനും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അപകടമേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വീടുകൾ തോറുമുള്ള സര്‍വേയ്ക്കായി വിദഗ്‌ധരുടെയും ശാസ്‌ത്രജ്ഞരുടെയും ഒരു സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്. മൂവായിരത്തിലധികം ആളുകളെ ദുരിതം ബാധിച്ചതായി മുനിസിപ്പാലിറ്റി മേധാവി അറിയിച്ചിട്ടുണ്ട്.

അതേസമയം വീടുകള്‍ ഒഴിയേണ്ടി വരുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപ വാടക നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘത്തെ ജോഷിമഠില്‍ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിൽ- ഉരുൾപ്പൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

അപകട സാധ്യതയുള്ളതിനാൽ ചാർധാം ഓൾ വെതർ റോഡ്, എൻടിപിസിയുടെ തപോവൻ വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ നിർമാണ പ്രവർത്തനവും നിർത്തിവച്ചിട്ടുണ്ട്. നിരന്തരമായ നിർമാണ പ്രവർത്തനമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രതിഷേധവുമായി ജനങ്ങൾ: റോഡുകളിൽ രൂപപ്പെട്ട വിള്ളൽ ദിനംപ്രതി വലുതായി വരികയാണ്. പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ച മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷിതമായ സ്ഥലത്ത് വലിയ താത്കാലിക പുനരധിവാസ കേന്ദ്രം അടിയന്തരമായി സ്ഥാപിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ഉത്തരാഖണ്ഡില്‍ നിലവില്‍ കടുത്ത ശൈത്യമാണ്. ഇതിനൊപ്പം വീടുകള്‍ അപകടനിലയിലാവുകയും ക്യാംപുകളിലേക്ക് മാറുകയും ചെയ്‌തതോടെ ജനങ്ങളും ദുരിതത്തിലാണ്. അതിനിടെ ആശങ്കയിലായ ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി റോഡിലേക്കിറങ്ങുകയും ബദ്രീനാഥ് ദേശീയ പാത ഉപരോധിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.