ETV Bharat / bharat

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 പേർ മരിച്ചു, 16 പേർക്ക് പരിക്ക് - റാവത്ത് നഗർ

രാജസ്ഥാനിലെ ജോധ്പൂരിലാണ് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചത്.

jodhpur  rajasthan  gas cylinder blast  gas cylinder explosion  ജോധ്പൂർ  രാജസ്ഥാൻ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം  4 പേർ മരിച്ചു  റാവത്ത് നഗർ  ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച്
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 പേർ മരിച്ചു, 16 പേർക്ക് പരിക്ക്
author img

By

Published : Oct 8, 2022, 5:31 PM IST

Updated : Oct 8, 2022, 5:37 PM IST

ജോധ്പൂർ (രാജസ്ഥാൻ): രാജസ്ഥാനിൽ ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. 16 പേർക്ക് പരിക്ക്. ശനിയാഴ്‌ച(ഒക്‌ടോബര്‍ 8) രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.

ജോധ്പൂരിലെ റാവത്ത് നഗറിലെ ഒരു വീട്ടിലാണ് അപകടം നടന്നത്. ഗ്യാസ് ചോർച്ചയെ തുടർന്ന് നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടുടമ നിരവധി സിലിണ്ടറുകൾ വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിൽ ഒരു സിലിണ്ടറിൽ നിന്ന് മറ്റൊരു സിലിണ്ടറിലേക്ക് വീട്ടുടമ ഗ്യാസ്‌ മാറ്റുകയായിരുന്നു എന്ന് വ്യക്തമായി. ഇതിനിടെ അപകടമുണ്ടാകാനാണ് സാധ്യത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അമൃത ദുഹാൻ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. പലർക്കും 80 ശതമാനത്തിലതികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Last Updated : Oct 8, 2022, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.