ശ്രീനഗർ: വടക്കൻ കശ്‌മീരിൽ നിന്ന് രണ്ട് ലഷ്‌കർ ഇ തൊയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. അബിദ് വാസ, ഷബീർ അഹമദ് ഗോജർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബന്ദിപ്പൂർ ബ്രിഡ്‌ജിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.