ലഖ്‌നൗ: മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ പാർട്ടിയിൽ നിന്ന് പുറത്തുപോയത് കോൺഗ്രസിന് വലിയ നഷ്‌ടമാണെന്ന് വിമത കോൺഗ്രസ് എംഎൽഎ അദിതി സിങ്. അദ്ദേഹത്തിന്‍റെ ഭാവി ബിജെപിയിൽ സുരക്ഷിതമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഒരു കുടുംബ പാർട്ടിയായി മാറിയെന്ന് വിമർശിച്ച അവർ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ പോലുള്ള മുൻനിര നേതാക്കൾ എന്തുകൊണ്ട് പാർട്ടി ഉപേക്ഷിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്നും ആഹ്വാനം ചെയ്‌തു.
പ്രസാദയുടെ ഭാവി ബിജെപിയിൽ സുരക്ഷിതം: അദിതി സിങ്
ജിതിൻ പ്രസാദ ഒരു മികച്ച നേതാവെന്നതിനപ്പുറം വിദ്യാസമ്പന്നനും നല്ല പെരുമാറ്റശീലവുമുള്ള നേതാവ് കൂടിയായിരുന്നു. യുവനേതാവ് എന്ന നിലയിൽ അദ്ദേഹം യുവാക്കൾക്കിടയിലും പ്രശസ്തി പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ സുരക്ഷിതമായ ഭാവിക്കായാണ് ബിജെപിയിൽ ചേർന്നതെന്നും അദിതി വ്യക്തമാക്കി.
പാകട്ടിക്കുള്ളിലെ അപാകത പരിശോധിക്കണം
നേതാക്കൾ പാർട്ടി വിടുന്ന വിഷയത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവലോകനം നടത്തേണ്ടതിന്‍റെ ആവശ്യകതയും എംഎൽഎ പ്രകടിപ്പിച്ചു. ബിജെപിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിച്ച അദിതി, താൻ കോൺഗ്രസിൽ നിന്നുള്ള ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്നും തന്‍റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും അവർക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അറിയിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് പിന്നാലെ ബിജെപിയിലേക്ക് പ്രസാദയും
ബുധനാഴ്‌ച പാർട്ടി ആസ്ഥാനത്ത് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്‍റെ സാന്നിധ്യത്തിൽ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു അവരുടെ പരാമർശം. 2020 മാർച്ചിൽ പാർട്ടിയുടെ മറ്റൊരു മുൻനിര നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രസാദയുടെ പിൻവാങ്ങലും പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.
Also Read: ഗംഗയിൽ മൃതദേഹങ്ങൾ; നദിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു