ETV Bharat / bharat

'വിജയാരംഭം': രാജ്യത്തെ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5ജി സേവനം

വിജയദശമി ദിനമായ ഇന്ന്(ഒക്‌ടോബർ 05) മുതൽ ഇന്ത്യയിൽ ജിയോ 5G ട്രയൽ ആരംഭിച്ചു. മുംബൈ, ഡൽഹി, വാരണാസി, കൽക്കട്ട എന്നിവിടങ്ങളിലാകും ട്രയൽ സർവീസ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാകും സേവനം ലഭ്യമാകുക.

Jio to start 5G  Jio to start 5G trials  Jio to start 5G trials in four Indian cities  Jio 5G  True 5G network  ട്രൂ 5 ജി നെറ്റ്‌വർക്ക്  ജിയോ 5ജി  രാജ്യത്ത് 5ജി സർവീസിന് തുടക്കം  ജിയോ 5ജി ഇന്ത്യയിൽ  ജിയോ  ജിയോ സൂപ്പർ ഫാസ്റ്റ് സേവനം  ജിയോ 5ജി വെൽക്കം ഓഫർ  ജിയോ 5ജി ലഭ്യമാകുന്ന നഗരങ്ങൾ  ജിയോ 5ജി നഗരങ്ങൾ  ജിയോ 5G ട്രയൽ  ട്രയൽ സർവീസ് ജിയോ 5ജി  5G  5ജി
ഇന്ന് 5ജി 'വിജയാരംഭം': രാജ്യത്തെ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5G ട്രയൽ ആരംഭിക്കും
author img

By

Published : Oct 5, 2022, 7:28 AM IST

Updated : Oct 5, 2022, 7:46 AM IST

ദസറ ദിനത്തിൽ (ഒക്ടോബർ 05) രാജ്യത്ത് 5ജി സർവീസിന് തുടക്കം കുറിച്ച് ജിയോ. മുംബൈ, ഡൽഹി, വാരണാസി, കൽക്കട്ട എന്നിവടങ്ങളിലാകും ജിയോ 5ജിയുടെ ബീറ്റ ട്രയൽ. 'ട്രൂ-5 ജി നെറ്റ്‌വർക്ക്'(True-5G network) സേവനം തെരഞ്ഞെടുക്കപ്പെടുന്ന കസ്റ്റമേഴ്‌സിന് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചു.

സൂപ്പർ ഫാസ്റ്റ് സേവനം അനുഭവിക്കുക മാത്രമല്ല, ഉപഭോക്താവിന് സേവനത്തെക്കുറിച്ചും ഉപയോക്തൃ അനുഭവ ഫീഡ്ബാക്ക് നൽകാനും കഴിയും. ഉപഭോക്താക്കൾക്ക് 1ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. മറ്റ് നഗരങ്ങളിലേക്കുള്ള ബീറ്റ ട്രയൽ സേവനം ക്രമേണ പ്രഖ്യാപിക്കുമെന്നും ജിയോ കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളിൽ നിന്ന് അവരുടെ നിലവിലുള്ള 4ജി പ്ലാനിന് മാത്രമേ പണം ഈടാക്കൂ, ട്രയൽ സമത്ത് 5ജി ഡാറ്റയ്‌ക്ക് അധിക തുക ഈടാക്കില്ല. തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾ അവരുടെ നിലവിലുള്ള ജിയോ സിമ്മോ 5ജി ഹാൻഡ്‌സെറ്റോ മാറ്റാതെ തന്നെ ജിയോ 5ജി സേവനത്തിലേക്ക് സ്വയമേ അപ്‌ഗ്രേഡ് ചെയ്യപ്പെടും.

ജിയോ 5ജി വെൽക്കം ഓഫർ: ജിയോ 5ജി വെൽക്കം ഓഫറിന് കീഴിൽ ടെലികോം ഓപ്പറേറ്റർ 1 ജിബിപിഎസ്പ്ലസ്(1gbps+) വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു.

ജിയോ 5G വെൽക്കം ഓഫർ എങ്ങനെ ലഭിക്കും? 5G സ്‌മാർട്ട്‌ഫോണുള്ള 4 നഗരങ്ങളിൽ (മുംബൈ, ഡൽഹി, വാരണാസി, കൽക്കട്ട) താമസിക്കുന്ന ആളുകൾ ജിയോ 5G വെൽക്കം ഓഫറിലേക്ക് സ്വയമേ അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതിനാൽ, വെൽക്കം ഓഫറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപയോക്താക്കൾ യാതൊരു നടപടിക്രമവും പിന്തുടരേണ്ടതില്ല.

ജിയോ 5G വെൽക്കം ഓഫർ എങ്ങനെ യോഗ്യമാകും? ഡൽഹി, കൊൽക്കത്ത, മുംബൈ, വാരണാസി എന്നീ 4 നഗരങ്ങളിൽ 5G സ്‌മാർട്ട്‌ഫോണുള്ള ആളുകൾക്ക് ജിയോ 5G വെൽക്കം ഓഫറിലേക്ക് ആക്‌സസ് ലഭിക്കും.

വെൽക്കം ഓഫർ സൗജന്യമായി ലഭ്യമാണോ? ജിയോ 5G പ്ലാനുകൾ പ്രഖ്യാപിക്കുന്നത് വരെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ജിയോ 5ജി സേവനങ്ങൾ സൗജന്യമായി ലഭിക്കും. ജിയോ 5ജി പ്ലാനുകളൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജിയോ 5G ഉപയോഗിക്കാൻ പുതിയ സിം ആവശ്യമുണ്ടോ? 5G സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ, 5G ഉപയോഗിക്കാൻ പുതിയ സിം ആവശ്യമില്ല.

Also read: വിപ്ലവം കുറിച്ച് 5 ജി സേവനം: എന്താണ് പ്രത്യേകത, ആസ്വാദനത്തെ എങ്ങനെ ബാധിക്കും?

Last Updated : Oct 5, 2022, 7:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.