ബാർപേട്ട: പൊലീസുകാരിയെ മർദ്ദിച്ചുവെന്ന കേസിൽ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസമിലെ ബാർപേട്ട ജില്ല സെഷൻസ് ജഡ്‌ജി പരേഷ് ചക്രവർത്തിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വ്യാഴാഴ്ച വാദം കേട്ട കോടതി കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294, 323, 353, 354 വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശിക ബിജെപി നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ പലന്‍പുരിലെ വസതിയില്‍ നിന്നാണ് ആദ്യത്തെ കേസില്‍ ജിഗ്നേഷ് അറസ്‌റ്റിലായത്.
തുടര്‍ന്ന് അസമിലെ കൊക്രജാറിലെ സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോഡ്സെയെ ദൈവമായി കാണുന്നു എന്ന വിവാദ ട്വീറ്റിന് പിന്നാലെയായിരുന്നു മേവാനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
Also Read: ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്‌തു