ETV Bharat / bharat

ജാർഖണ്ഡില്‍ 24 മണിക്കൂറിനിടെ 190 കൊവിഡ് കേസുകള്‍; 3 മരണങ്ങൾ

സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 97.86 ശതമാനമായി ഉയർന്നു. ഇതുവരെ 92.16 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

Jharkhand reports 190 new COVID-19 cases  3 fresh fatalities  Jharkhand reports 190 new COVID-19 cases, 3 fresh fatalities  Jharkhand  COVID-19  ജാർഖണ്ഡ്  ജാർഖണ്ഡില്‍ 24 മണിക്കൂറിനിടെ 190 കൊവിഡ് കേസുകള്‍  ജാർഖണ്ഡില്‍ 24 മണിക്കൂറിനിടെ 190 കൊവിഡ് കേസുകള്‍; 3 മരണങ്ങൾ  3 മരണങ്ങൾ  കൊവിഡ്
ജാർഖണ്ഡില്‍ 24 മണിക്കൂറിനിടെ 190 കൊവിഡ് കേസുകള്‍; 3 മരണങ്ങൾ
author img

By

Published : Jun 17, 2021, 5:26 PM IST

റാഞ്ചി: ജാാർഖണ്ഡില്‍ കഴിഞ്ഞ 24മണിക്കൂറിനിടെ 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 343983 ആയി ഉയര്‍ന്നു. മൂന്ന് പേര്‍ മരിക്കുകയും ചെയ്തതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 5092 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also............രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം

ഈസ്റ്റ് സിംങ്ഭും ജില്ലയിലാണ് ഏറ്റവും കൂടുതൽ പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 35 പേര്‍ക്കാണ് അവിടെ രോഗം ബാധിച്ചത്. റാഞ്ചി 20 പേര്‍ക്കും, ഹസാരിബാഗില്‍ 18 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റാഞ്ചി, ഗോഡ്ഡ, ദിയോഘർ ജില്ലകളില്‍ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ദുംകയിലും ഖുന്തിയിലും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം കുറഞ്ഞു. 2246 സജീവ കേസുകളാണ് നിലവിലുള്ളത്. 336645 പേർ രോഗമുക്തരായി. സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 97.86 ശതമാനമായി ഉയർന്നു. ഇതുവരെ 92.16 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.