പലാമു : മൂന്ന് മാസം ഗർഭിണിയായ 22കാരിയെ ഭർത്താവിന്‍റെയും ബന്ധുക്കളുടെയും മുന്‍പില്‍വച്ച് കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ആറ് പ്രതികള്‍ പിടിയില്‍. ധർമേന്ദ്രകുമാർ, ഭോലാറാം, സുരേന്ദ്ര റാം, രവി, ഗിരേന്ദ്ര യാദവ്, കുദുസ് അൻസാരി എന്നിവരാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ പലാമുവിനടുത്ത സത്ബർവയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് : സെപ്‌റ്റംബര്‍ 24ന് രാവിലെ ഭർത്താവിനോട് പിണങ്ങി യുവതി സ്വന്തം വീട്ടിലേക്ക് റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് ക്രൂരമായ സംഭവം. അനുനയിപ്പിക്കാന്‍ മോട്ടോര്‍ ബൈക്കിൽ ഭർത്താവ് പിന്നാലെ എത്തിയെങ്കിലും ഒത്തുതീര്‍പ്പിന് യുവതി തയ്യാറായില്ല. ഇതിന് പിന്നാലെ രണ്ട് ബന്ധുക്കളുമെത്തി.
ഭർത്താവ് യുവതിയോട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ആറ് യുവാക്കൾ ഇവർക്ക് സമീപത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച് ബന്ദികളാക്കിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.
അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പലാമു എസ്‌പി ചന്ദൻ കുമാർ സിൻഹ പറഞ്ഞു.