ETV Bharat / bharat

നക്‌സല്‍ കോട്ടയിലെ 'വിദ്യാഭ്യാസ വിപ്ലവം'; പിന്നാക്കാവസ്ഥയിലുള്ള പലാമുവില്‍ നിന്ന് ഡോക്‌ടര്‍മാരും എഞ്ചിനീയര്‍മാരുമെത്തും

നക്‌സല്‍ ബാധിത പ്രദേശമായ ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി നീതി ആയോഗും, ബൈജൂസും നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ കഥ

Jharkhand  Educational revolution  Niti aayog  byjus  Naxal  നക്‌സല്‍ കോട്ട  വിദ്യാഭ്യാസ വിപ്ലവം  പലാമു  ഡോക്‌ടര്‍  എഞ്ചിനീയര്‍  നക്‌സല്‍  ജാര്‍ഖണ്ഡിലെ പലാമു  നീതി ആയോഗും  ബൈജൂസും  വിദ്യാഭ്യാസ  ജാര്‍ഖണ്ഡ്  വിദ്യാര്‍ഥി
നക്‌സല്‍ കോട്ടയിലെ 'വിദ്യാഭ്യാസ വിപ്ലവം'; പിന്നാക്കാവസ്ഥയിലുള്ള പലാമുവില്‍ നിന്ന് ഡോക്‌ടര്‍മാരും എഞ്ചിനീയര്‍മാരുമെത്തും
author img

By

Published : Nov 12, 2022, 6:54 AM IST

പലാമു (ജാര്‍ഖണ്ഡ്): ഒരു കാലത്ത് നക്‌സലുകള്‍ നിറഞ്ഞാടിയ തട്ടകമായിരുന്നു ജാര്‍ഖണ്ഡിലെ പലാമു. നക്‌സല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക വഴി പ്രദേശത്തെ നല്ലൊരു പങ്ക് വിലയേറിയ യുവ രക്തങ്ങളെയും അവര്‍ അപഹരിച്ചു. എന്നാല്‍ ജാർഖണ്ഡിലെ ഈ നക്‌സൽ ബാധിത ജില്ലയില്‍ ഇന്ന് രക്ത ചെരിച്ചിലുകളോ ആക്രമങ്ങളോ ഇല്ല. കാരണം വിദ്യ അഭ്യസിപ്പിക്കുക വഴി ഇവരില്‍ പലരും ഇന്ന് ഡോക്‌ടര്‍മാരാകാനും എഞ്ചിനീയര്‍മാരാകാനുമുള്ള തയ്യാറെടുപ്പിലാണ്.

നീതി ആയോഗും വിഭ്യാഭ്യാസ വിദഗ്‌ദരുടെ കൂട്ടായ്‌മയായ ബൈജൂസും കൈകോര്‍ത്തുകൊണ്ടാണ് പലാമുവിനെ പേടിപ്പെടുത്തുന്ന ഭൂതകാലത്തില്‍ നിന്ന് വഴി മാറ്റി നടത്തിയത്. വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആകാശ് ബൈജുവിന്‍റെ പഠനോപകരണങ്ങള്‍ നല്‍കിയും, വിദ്യാഭ്യാസ സഹായങ്ങളെത്തിച്ചും നടത്തിയ ഈ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കരകയറിയത് വലിയൊരു വിഭാഗമാണ്. ഇന്ന് പലാമുവിലെ ചെറുപ്പക്കാര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റിനും ഐഐടി എന്‍ട്രന്‍സിനുമായെല്ലാം ഓണ്‍ലൈനായി പങ്കെടുക്കുന്നു എന്നത് തന്നെ പലാമു എത്രമാത്രം മാറിയിരിക്കുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യമാണ്.

പദ്ധതിയിട്ടത് ഏഴ് ജില്ലകളില്‍: ജാര്‍ഖണ്ഡിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഡോക്‌ടര്‍മാരെയും എഞ്ചിനീയറുമാരെയും വളര്‍ത്തിയെടുക്കുക എന്ന ഉദ്യേശത്തോടെയാണ് നീതി ആയോഗും ബൈജൂസും കരാറിലെത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ഏഴ് ജില്ലകളില്‍ നടത്താമെന്നും തീരുമാനമായി. അങ്ങനെയാണ് പലാമു, റാഞ്ചി, ദുംക, സാഹിബ്‌ഗഞ്ച്, ചായ്‌ബസ, ഗംല, സിങ്ഭും എന്നീ ജില്ലകളെ 'വിദ്യാഭ്യാസ പാഠശാലകളായി' തെരഞ്ഞെടുക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കായുള്ള തെരഞ്ഞെടുപ്പ്: വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി പലാമുവില്‍ നിന്ന് നാല്‍പത് പേരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത്. ഇതില്‍ 14 പേര്‍ പെണ്‍കുട്ടികളായിരുന്നു. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളില്‍ 23 പേര്‍ തീവ്ര നക്‌സല്‍ ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഇവരില്‍ 22 പേര്‍ മെഡിക്കല്‍ പ്രവേശനത്തിനും 18 പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിനും യോഗ്യരായി. ഇതില്‍ തന്നെ നക്‌സല്‍ കേന്ദ്രങ്ങളായി അറിയപ്പെട്ട ഹരിഹർഗഞ്ച്, ഖരഗ്‌പൂർ, നൗദിഹ ബസാര്‍ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നുള്ളത് മറ്റൊരു പ്രത്യേകതയുമാണ്.

ഇത് തന്‍റെ ജീവിതത്തെ മാറ്റി മറിച്ച സംരംഭമാണെന്നും വളരെയധികം സന്തോഷവതിയാണെന്നുമാണ് നൗദിഹ ബസാര്‍ പ്രദേശത്ത് നിന്ന് മെഡിക്കല്‍ പ്രവേശനം നേടിയ മുസ്‌കൻ പർവീന് ഈ പദ്ധതിയെക്കുറിച്ച് പറയാനുള്ളത്. അതേസമയം ഇതൊരു മഹത്തരമായ സംരംഭമാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉയര്‍ത്തികൊണ്ടുവരാനുള്ള അവസരമാകുമെന്നും പലാമു ജില്ല വിദ്യാഭ്യാസ സൂപ്രണ്ട് അനിൽ കുമാർ ചൗധരി കൂട്ടിച്ചേര്‍ത്തു.

ടാബിലെത്തിയ വിജയം: നീതി ആയോഗുമായുള്ള കരാറില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളും ടാബുകളും എത്തിക്കുന്ന ദൗത്യം ബൈജൂസിനായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബൈജൂസ് ടാബുകളെത്തിച്ചു. തുടര്‍ന്ന് അഭിരുചി പരീക്ഷ നടത്തി, അതില്‍ വിജയിച്ചവരെ യഥാര്‍ഥ മത്സര പരീക്ഷക്കായി തയ്യാറാക്കി നിര്‍ത്തി. റെക്കോഡ് ചെയ്‌ത ക്ലാസുകളും, പഠന മെറ്റീരിയലുകളും ലഭ്യമാക്കി ബൈജൂസ് തങ്ങള്‍ ഏറ്റെടുത്ത ദൗത്യം ഗംഭീരമാക്കി.

ഒന്നാമത് തന്നെ പലാമു: വിദ്യാഭ്യാസ രംഗത്തെ ഈ പുത്തന്‍ പരീക്ഷണത്തിന്‍റെ പ്രചാരണം ആരംഭിക്കുന്നത് പലാമുവില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഇത് തുടര്‍ന്ന് പോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും തീരുമാനം. ഇതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ബൈജൂസിനുമുള്ള അടിസ്ഥാന സൗകര്യം ജില്ല ഭരണകൂടം ലഭ്യമാക്കും. പിന്നീട് യുവാക്കള്‍ക്കുള്ള നീറ്റ്, ജെഇ എന്‍ട്രന്‍സ് തയ്യാറെടുപ്പ് നടത്തും. എല്ലാ വര്‍ഷവും സമാന കാമ്പയിന്‍ നടത്തുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.