ETV Bharat / bharat

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധയെ നാട്ടുകാർ തല്ലികൊന്നു - ഗാർവാ മന്ത്രവാദം

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധയെ അഞ്ച് പേരടങ്ങുന്ന സംഘം വീട്ടിൽ നിന്ന് 200 മീറ്ററോളം വലിച്ചിറക്കി അടിച്ചുകൊന്നുവെന്നാണ് പരാതി.

Jharkhand: 70-year-old woman dragged out of house  beaten to death over witchcraft  ജാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണം  മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് തല്ലിക്കൊന്നു  ഗാർവാ മന്ത്രവാദം  70കാരിയെ തല്ലികൊന്നു
മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയെ നാട്ടുകാർ തല്ലികൊന്നു
author img

By

Published : Jul 5, 2022, 10:31 AM IST

ഗാർവാ (ജാർഖണ്ഡ്): ജാർഖണ്ഡിലെ ഗാർവ ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 70കാരിയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ചിനിയാൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഖുരി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം വൃദ്ധയെ വീട്ടിൽ നിന്ന് 200 മീറ്ററോളം വലിച്ചിറക്കി വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് വൃദ്ധയുടെ കുടുംബത്തിന്‍റെ പരാതി.

നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് 2001- 2020 കാലയളവിൽ 590 പേരാണ് മന്ത്രവാദം ചെയ്തുവെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതലും സ്‌ത്രീകളാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.