റാഞ്ചി: ജാർഖണ്ഡിലെ കാംദാരയിൽ കുടുംബ വഴക്കിനെത്തുടർന്ന് അഞ്ചുപേരെ കൊലപ്പെടുത്തി. ഒരു കുട്ടിയടക്കം മരിച്ചവരെല്ലാം ഒരേ വീട്ടിൽ താമസിക്കുന്നവരാണ്. നിക്കോഡിൻ ടോപ്‌നോ, ഭീംസെൻ ടോപ്‌നോ, ശിൽവന്തി ടോപ്‌നോ, ആൽബിസ് ടോപ്‌നോ, അഞ്ച് വയസുള്ള കുട്ടി എന്നിവരാണ് മരിച്ചത്.
കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.