ETV Bharat / bharat

അവന്തിപോര്‍ ഏറ്റുമുട്ടല്‍: ഭീകരരില്‍ ഒരാള്‍ക്ക് ബിജെപി നേതാവിന്‍റെ കൊലപാതകത്തില്‍ പങ്ക്

ബിജെപി നേതാവും ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായി രാകേഷ് പണ്ഡിതയെ ജൂണ്‍ 2നാണ് മൂന്ന് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്

J-K encounter latest news  jammu kashmir encounter news  jaish e mohammed terrorist killed news  kashmir bjp leader death news  ബിജെപി നേതാവ് കൊലപാതകം വാര്‍ത്ത  ജമ്മു കശ്‌മീര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത  അവന്തിപോറ ഏറ്റുമുട്ടല്‍ പുതിയ വാര്‍ത്ത
അവന്തിപോര്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട ഭീകരരിലൊരാള്‍ക്ക് ബിജെപി നേതാവിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ്
author img

By

Published : Aug 21, 2021, 3:12 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോറയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന വധിച്ച ഭീകരരിലൊരാള്‍ക്ക് ബിജെപി നേതാവിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ്. ബിജെപി നേതാവും ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായി രാകേഷ് പണ്ഡിതയെ ജൂണ്‍ 2നാണ് മൂന്ന് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. 'അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ വകീല്‍ ഷായ്ക്ക് ബിജെപി നേതാവ് രാകേഷ് പണ്ഡിതയുടെ കൊലപാകത്തില്‍ പങ്കുണ്ട്,' കശ്‌മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.

അവന്തിപോറയിലെ നാഗ്ബേ‌രൻ ത്രാല്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷ സേന ഏറ്റുമുട്ടലില്‍ വധിച്ചു. അതേസമയം, രണ്ട് എകെ-47 റൈഫിളുകളും ഒരു എസ്‌എല്‍ആറും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പ്രതിരോധ വകുപ്പ് അറിയിച്ചു.

Read more: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.