ചെന്നൈ: തിരുവണ്ണാമലൈയിലെ കണ്ണമംഗലം ഗ്രാമത്തിൽ ജെല്ലിക്കെട്ട് ആവേശം. എല്ലാ വർഷവും ജനുവരി മാസത്തിലെ കറുത്ത വാവിന് നടത്തിവരുന്ന ജെല്ലിക്കെട്ടിൽ മറ്റ് ജില്ലകളിൽ നിന്നുപോലും ആയിരത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. ജില്ല ഭരണകൂടം അനുമതി നൽകാതിരുന്നിട്ടും വിലക്ക് ലംഘിച്ചാണ് ഗ്രാമവാസികൾ ജെല്ലിക്കെട്ട് നടത്തിയത്.
ജെല്ലിക്കെട്ടിനിടെ കാളക്കൂറ്റൻമാരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജെല്ലിക്കെട്ടിനിടെ ബൈക്കിൽ പോയ യുവതിയെ കാള ഇടിച്ചുവീഴുത്തുകയും ചെയ്‌തു. നിയമവിരുദ്ധമായി നടത്തിയ കാളപ്പോരിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ കണ്ണമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: വിലക്ക് ലംഘിച്ച് ജെല്ലിക്കെട്ട്; കാളയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്