പട്‌ന: ബിഹാറിൽ നിന്ന് ജെഡിയു അപ്രത്യക്ഷമാകുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്. അരുണാചൽ പ്രദേശിൽ ആറ് ജനതാദൾ (യു) എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തേജ് പ്രതാപ് യാദവിന്‍റെ പ്രസ്താവന. ജെഡിയു ഇപ്പോൾ പൂർണമായും തകർന്നിരിക്കുകയാണെന്നും നിതീഷ് കുമാറിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.
അരുണാചൽ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിയിൽ ചേരുന്ന ആറ് ജെഡിയു എംഎൽഎമാരെയും കുറിച്ച് നിതീഷ് കുമാർ ആരോപണം ഉന്നയിച്ചിരുന്നു. നിലവില്‍ അറുപതംഗ അരുണാചൽ നിയമസഭയിൽ ജെഡിയുവിന് ഒരു എംഎൽഎ മാത്രമാണുള്ളത്. ഹയാങ് മങ്‌ഫി, ജിക്കി ടാക്കോ, ഡോങ്‌റു സിയോങ്‌ജു, ടാലെം തബോഹ്, കാങ്‌ഗോംഗ് ടാകു, ഡോർജി വാങ്‌ഡി ഖർമ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. അരുണാചൽ പ്രദേശിൽ സംഭവിച്ചപോലെ ബിഹാറിലും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.