ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ജനതാദൾ (യുണൈറ്റഡ്) നേതാവ് മാധവ് ആനന്ദ്. ബിഹാറില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 15 വരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് ഒന്നാം തരംഗത്തെ സര്‍ക്കാര്‍ കൃത്യമായി തടുത്ത് നിര്‍ത്തിയതായും ഇത്തവണയും അത് തന്നെ നടക്കുമെന്നും മാധവ് ആനന്ദ് പറഞ്ഞു. ഈ ദുഷ്‌കരമായ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡ് വ്യാപനം: മെയ് 15 വരെ ബിഹാറില്‍ ലോക്ക്ഡൗണ്‍
അതേസമയം തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 11,407 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5 ലക്ഷം കടന്നു. 82 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവഹാനിയുണ്ടായത്. ഇതോടെ ആകെ മരണം 2821 ആയി.