ETV Bharat / bharat

നാസികിന് സമീപം ജയ്‌നഗർ എക്‌സ്‌പ്രസ് പാളം തെറ്റി ; ആളപായമില്ല - ലഹാവിത്തിനും ദേവ്‌ലാലിക്കും ഇടയിൽ ട്രെയിൻ പാളം തെറ്റി

സംഭവം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.10 ഓടെ

നാസികിന് സമീപം ജയ്‌നഗർ എക്‌സ്‌പ്രസ് പാളം തെറ്റി; ആളപായമില്ല

author img

By

Published : Apr 3, 2022, 7:25 PM IST

Updated : Apr 3, 2022, 7:43 PM IST

നാസിക് : നാസിക്കിന് സമീപം ലഹാവിത്തിനും ദേവ്‌ലാലിക്കും ഇടയിൽ 11061 നമ്പര്‍ എൽ.ടി.ടി- ലോക്‌മാന്യ തിലക്- ജയ്‌നഗർ എക്‌സ്‌പ്രസിന്‍റെ 10 കോച്ചുകൾ പാളം തെറ്റി. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.10 ഓടെയാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

അപകടത്തിൽ പരിക്കേറ്റവർക്കായി ഭൂസാവലിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ ട്രെയിനും, മൻമാഡിൽ നിന്ന് ദുരന്ത നിവാരണ സേനാ പ്രവർത്തകർ ഉൾപ്പെട്ട ട്രെയിനും, ഇഗത്പുരിയിൽ നിന്നുള്ള മെഡിക്കൽ വാനും സംഭവസ്ഥലത്തേക്ക് അയച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു.

നാസികിന് സമീപം ജയ്‌നഗർ എക്‌സ്‌പ്രസ് പാളം തെറ്റി ; ആളപായമില്ല

ALSO READ: പാനി പൂരി കഴിച്ച 15 പേര്‍ ആശുപത്രിയിൽ ; പരിശോധനയാരംഭിച്ച് അധികൃതര്‍

അപകടത്തെത്തുടർന്ന് 12617 നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ്, 12071 ജൽന ജനശതാബ്ദി എക്‌സ്പ്രസ്, 12188 ജബൽപൂർ ഗരിബ്രത്, 11071 വാരണാസി എക്‌സ്പ്രസ്, 01027 എൽടിടി-ഗോരഖ്‌പൂർ റെയിൽവേ സ്‌പെഷ്യൽ സമ്മർ എന്നിവ ഉൾപ്പടെ അഞ്ച് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 22221 നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസ് ദിവ-വസായ് റൂട്ടിലൂടെ തിരിച്ചുവിട്ടു.

Last Updated : Apr 3, 2022, 7:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.