ETV Bharat / bharat

തടവുകാരനായി ജയം രവി, പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷ് ; സൈറന്‍ ടീസര്‍ പുറത്ത് - ജയം രവിയുടെ സൈറന്‍

Jayam Ravi plays as prisoner : ജയം രവി, കീര്‍ത്തി സുരേഷ്, സമുദ്രക്കനി, യോഗി ബാബു തുടങ്ങിയവരാണ് സൈറന്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്

Jayam Ravi plays a prisoner in Siren teaser  Siren teaser  Jayam Ravi plays a prisoner  Jayam Ravi  Siren  Jayam Ravi plays a prisoner in Siren  തടവുകാരനായി ജയം രവി  ജയം രവി  പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷ്  കീര്‍ത്തി സുരേഷ്  സൈറന്‍ ടീസര്‍
Jayam Ravi plays a prisoner in Siren teaser
author img

By ETV Bharat Kerala Team

Published : Nov 12, 2023, 12:19 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജയം രവിയുടേതായി (Jayam Ravi) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'സൈറന്‍' (Siren). നവാഗതനായ ആന്‍റണി ഭാഗ്യരാജ് (Antony Bhagyaraj) സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്‌തു (Siren Teaser released). ജയം രവി, കീർത്തി സുരേഷ് (Keerthy Suresh), അനുപമ പരമേശ്വരൻ (Anupama Parameshwaran) എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ 1.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.

ജയില്‍പുള്ളി ആയിരുന്നിട്ട് കൂടി ജയം രവിയുടെ കഥാപാത്രം ഒരു ദൗത്യത്തിന് പോകുന്നത് എങ്ങനെയെന്നാണ് ടീസറില്‍ ദൃശ്യമാകുന്നത്. ജയം രവിയുടെ കഥാപാത്രം ഉള്‍പ്പടെ ജയിലിലുള്ള 250 തടവുകാരും കൊലയാളികളാണ്. എന്നാല്‍ അവർ ചെയ്‌ത തെറ്റ് ഇല്ലാതാക്കാൻ അവർ എങ്ങനെ പദ്ധതിയിടുന്നു എന്നതാണ് ടീസറില്‍ കാണാനാവുക.

  • " class="align-text-top noRightClick twitterSection" data="">

പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജയിൽ മോചിതനായ ആംബുലൻസ് ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ ജയം രവിക്ക്. കീര്‍ത്തി സുരേഷ് പൊലീസ് ഉദ്യോഗസ്ഥയായും പ്രത്യക്ഷപ്പെടുന്നു (Keerthy Suresh playing a cop). സമുദ്രക്കനി (Samuthirakani), യോഗി ബാബു (Yogi Babu), അഴകംപെരുമാൾ (Azhagamperumal) തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു. ജയം രവിയുടെ ഫസ്‌റ്റ്‌ ലുക്കാണ് പുറത്തുവന്നത്. ഫസ്‌റ്റ്‌ ലുക്കില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു ജയം രവി(Jayam Ravi in salt and pepper look). നടന്‍റെ കരിയറില്‍ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ താരം സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നത്.

ഇതേക്കുറിച്ച് സംവിധായകന്‍ ആന്‍റണി ഭാഗ്യരാജ് മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. ഈ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ജയം രവിക്ക് അനുയോജ്യമാകുമോ എന്ന് ഉറപ്പാക്കാനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നതായി ഭാഗ്യരാജ് പറയുന്നു. 'എനിക്ക് താടി നരച്ച ഒരു മനുഷ്യനെ വേണം. ജയം രവിയ്‌ക്കൊപ്പം വർക്ക് ചെയ്യുന്ന മേക്കപ്പ് മാന്‍മാരുടെ ടീമാണ് ജയം രവിയുടെ ഈ പുതിയ ലുക്കിന് പിന്നില്‍'.

ജിവി പ്രകാശ് (GV Prakash) ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം നയന്‍താരയ്‌ക്കൊപ്പമുള്ള 'ഇരൈവൻ' (Iraivan) ആയിരുന്നു ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മണിരത്നം (Mani Ratnam) സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' (Thug Life) ആണ് ജയം രവിയുടെ പുതിയ പ്രൊജക്‌ടുകളില്‍ ഒന്ന്.

Also Read: Jayam Ravi Next Siren First Look സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജയം രവി; പിറന്നാള്‍ ദിനത്തില്‍ സൈറന്‍ സര്‍പ്രൈസ്

കമല്‍ ഹാസന്‍ (Kamal Haasan) കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 2024ലാകും തിയേറ്ററുകളില്‍ എത്തുക. ജയം രവിയെ കൂടാതെ ദുൽഖർ സൽമാൻ (Dulquer Salmaan), തൃഷ (Trisha) എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. എ ആർ റഹ്മാനാണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.