ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറി ബോളിവുഡ് സൂപ്പര്‍സ്‌റ്റാര്‍ ഷാരൂഖ് ഖാന്‍ - അറ്റ്‌ലി കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാന്‍' (Jawan). സെപ്‌റ്റംബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തിയ കിംഗ് ഖാന്‍ (Shah Rukh Khan) ചിത്രം, ബോളിവുഡില്‍ അതിവേഗം 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി എന്നീ റെക്കോഡുകള്‍ പിന്നിട്ടിരുന്നു (Jawan Crosses 1000 Crores).
ഇപ്പോഴിതാ 'ജവാന്‍' ആഗോളതലത്തില്‍ 1,000 കോടി ക്ലബ്ബിലും ഇടംപിടിച്ചു (Jawan crosses 1000 crore club). ഷാരൂഖ് ഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് ഇക്കാര്യം എക്‌സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 'ജവാന്‍റെ' ഒരു വീഡിയോക്കൊപ്പമാണ് റെഡ് ചില്ലീസ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
ഇതോടെ ആഗോളതലത്തില്‍ ഏറ്റവും വേഗത്തിൽ 1,000 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാൻ' സ്വന്തമാക്കി (Jawan record breaks). ഇതോടെ 'പഠാനി'ലൂടെയും 'ജവാനി'ലൂടെയും ഒരേ വര്‍ഷം രണ്ട് 1,000 കോടികള്‍ സമ്മാനിച്ച ആദ്യ ഇന്ത്യന്‍ നടന്‍ എന്ന റെക്കോഡും ഷാരൂഖ് ഖാന്‍ സ്വന്തമാക്കി (Shah Rukh Khan breaks records).
വിദേശ വിപണിയിലും 'ജവാൻ' മുന്നേറുകയാണ്. അതേസമയം പ്രദര്‍ശന ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ കുതിച്ചുയര്‍ന്ന 'ജവാന്‍', 19-ാം ദിനത്തില്‍ കലക്ഷനില്‍ 66 ശതമാനം കുറവ് രേഖപ്പെടുത്തുമെന്ന് വിലയിരുത്തലുണ്ട്.
ആദ്യകാല കണക്കുകൾ പ്രകാരം, 'ജവാൻ' അതിന്‍റെ മൂന്നാമത് തിങ്കളാഴ്‌ചയില്‍ (19-ാം ദിവസം) ഇന്ത്യയിൽ നിന്നും അഞ്ച് കോടി രൂപ നേടിയേക്കും. ഇതോടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം 565.57 കോടി രൂപ കലക്‌ട് ചെയ്‌തേയ്‌ക്കും.
18-ാം ദിനത്തില്‍ 'ജവാന്‍' 15 കോടിയോളം രൂപയാണ് കലക്‌ട് ചെയ്‌തത്. ഈ സംഖ്യ പ്രകടമാക്കുന്നത്, മൂന്നാം ആഴ്‌ച പിന്നിടുമ്പോഴും 'ജവാന്‍' സിനിമാസ്വാദകരുടെ ഇഷ്‌ടപ്പെട്ട തിരഞ്ഞെടുപ്പായി തുടരുന്നു എന്നാണ്
ഷാരൂഖ് ഖാന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് 'ജവാന്‍' നിര്‍മിച്ചത്. 300 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഗൗരവ് വർമയാണ് സിനിമയുടെ സഹ നിര്‍മാണം. അനിരുദ്ധ് രവിചന്ദർ ആണ് 'ജവാന്' വേണ്ടി സംഗീതം ഒരുക്കിയത്. കൂടാതെ 'ജവാനി'ലൂടെ ബോളിവുഡിൽ സോളോ കമ്പോസറായി അനിരുദ്ധ് അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു.
-
History in the maKING ft. Jawan! 🔥
— Red Chillies Entertainment (@RedChilliesEnt) September 25, 2023 " class="align-text-top noRightClick twitterSection" data="
Have you watched it yet? Go book your tickets now! https://t.co/B5xelU9JSg
Watch #Jawan in cinemas - in Hindi, Tamil & Telugu. pic.twitter.com/rhJSF0vdsw
">History in the maKING ft. Jawan! 🔥
— Red Chillies Entertainment (@RedChilliesEnt) September 25, 2023
Have you watched it yet? Go book your tickets now! https://t.co/B5xelU9JSg
Watch #Jawan in cinemas - in Hindi, Tamil & Telugu. pic.twitter.com/rhJSF0vdswHistory in the maKING ft. Jawan! 🔥
— Red Chillies Entertainment (@RedChilliesEnt) September 25, 2023
Have you watched it yet? Go book your tickets now! https://t.co/B5xelU9JSg
Watch #Jawan in cinemas - in Hindi, Tamil & Telugu. pic.twitter.com/rhJSF0vdsw
ഒരു കൊമേഴ്‌സ്യൽ എന്‍റര്‍ടെയിനറായി എത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അതിഥി വേഷത്തില്‍ ദീപിക പദുകോണും പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍നിര തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'ജവാന്‍'. പ്രതിനായകനായാണ് ചിത്രത്തില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദ്, ഔറംഗബാദ്, പൂനെ, മുംബൈ, ചെന്നൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.