ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Bollywood superstar Shah Rukh Khan) ഏറ്റവും പുതിയ ചിത്രം 'ജവാന്‍' (Jawan) ബോക്‌സോഫിസില്‍ റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയരുകയാണ് (Jawan breaks Bollywood Box Office records). റിലീസ് ചെയ്‌ത് ആദ്യ രണ്ടാഴ്‌ച്ചയ്‌ക്കകം തന്നെ ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ 526.78 കോടി രൂപ കലക്‌ട് ചെയ്‌തു.
ഇപ്പോഴിത സിനിമയുടെ 16-ാം ദിന കലക്ഷന്‍ സാധ്യതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 16-ാം ദിനത്തില്‍, 'ജവാന്‍' ഏറ്റവും കുറഞ്ഞ സംഖ്യകളാകും നേടുക എന്നാണ് വിലയിരുത്തല്‍. ആദ്യകാല കണക്കുകള്‍ പ്രകാരം, 16-ാം ദിനത്തില്‍ 'ജവാന്‍' 6.09 കോടി രൂപ മാത്രമാകും നേടുക. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള 'ജവാന്‍റെ' ആകെ കലക്ഷന്‍ 532.87 കോടി രൂപയാകും.
- " class="align-text-top noRightClick twitterSection" data="">
'ജവാന്' മൂന്നാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍ (Jawan on thirsd week) തിയേറ്ററുകളില്‍ ആളുകള്‍ കുറഞ്ഞെങ്കിലും കിംഗ് ഖാന്‍ ചിത്രം (King Khan movie) ബോക്‌സോഫിസിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ 900 കോടി രൂപയാണ് 'ജവാന്‍' (Jawan enters 900 crores club) ഇതുവരെ കലക്‌ട് ചെയ്‌തത് (Jawan gross collection). ഇതോടെ ഏറ്റവും വേഗത്തില്‍ 900 കോടി ക്ലബില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാന്‍' സ്വന്തമാക്കി (Fastest Bollywood movie to reach 900 crores).
അറ്റ്‌ലി കുമാർ (Atlee Kumar) സംവിധാനം ചെയ്‌ത ചിത്രം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ 7നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയത് (Jawan release). തെന്നിന്ത്യന്‍ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലിക്കൊപ്പമുള്ള ഷാരൂഖ് ഖാന്‍റെ ആദ്യ കൂട്ടുകെട്ട് കൂടിയായിരുന്നു 'ജവാന്' (SRK first collaboration with Atlee).
കൂടാതെ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ നയന്‍താര (Nayanthara), വിജയ് സേതുപതി (Vijay Sethupathi) എന്നീ മുന്‍നിര തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പവും ഷാരൂഖ് ഇതാദ്യമായാണ് സ്‌ക്രീന്‍ സ്‌പെയിസ് പങ്കിട്ടത് (SRK first time with Nayanthara and Vijay Sethupathi). ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും (Deepika Padukone) സഞ്ജയ് ദത്തും (Sanjay Dutt) 'ജവാനി'ല്‍ അതിഥി വേഷങ്ങളിൽ എത്തിയതും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.