ETV Bharat / bharat

Jawan Box Office Collection: കുതിച്ചുയര്‍ന്നു, പിന്നാലെ കിതച്ചു? ജവാന്‍ 22-ാം ദിന കലക്ഷന്‍ സാധ്യതകള്‍ പുറത്ത് - Jawan close to 600 crores

Jawan close to 600 crores ആഗോളതലത്തില്‍ 1000 കോടി ക്ലബില്‍ ഇടംപിടിച്ച ജവാന്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ 600 കോടി ക്ലബിലേയ്‌ക്ക് അടുക്കുകയാണ്.

Jawan Box Office Collection  Jawan day 22 box office  Jawan earnings  Shah Rukh Khan  Shah Rukh Khan in jawan  ജവാന്‍  ഷാരൂഖ് ഖാന്‍  ജവാന്‍ കലക്ഷന്‍  Jawan close to 600 crores  Jawan enters 1000 crores
Jawan Box Office Collection
author img

By ETV Bharat Kerala Team

Published : Sep 28, 2023, 12:49 PM IST

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ ഏറ്റവും പുതിയ റിലീസ് 'ജവാന്‍' (Shah Rukh Khan latest release Jawan) തുടക്കം മുതല്‍ ബോക്‌സോഫിസില്‍ മികച്ച വരുമാനം നേടിയിരുന്നു. പ്രദര്‍ശന ദിനം മുതല്‍ ബോക്‌സോഫിസ് കലക്ഷനില്‍ കുതിച്ചുയര്‍ന്ന 'ജവാന്‍' (Jawan) മൂന്നാം ആഴ്‌ചയിലും മികച്ച രീതിയില്‍ മുന്നേറുകയാണ്. എന്നാല്‍ ചിത്രം അതിന്‍റെ 22-ാം ദിനത്തില്‍ കലക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ് ഖാന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ്, ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയെന്ന് മാത്രമല്ല, അത് ബോക്‌സോഫിസില്‍ വന്‍ വിജയകരമായി മാറുകയും ചെയ്‌തിരുന്നു. സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനത്തില്‍ 75 കോടി രൂപയാണ് കലക്‌ട്‌ ചെയ്‌തത്. ആദ്യ വാരം 389.88 കോടി രൂപയും ചിത്രം നേടി. രണ്ടാം വാരം മാത്രം 136.1 കോടി രൂപയാണ് ചിത്രം നേടിയത്.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോഴിതാ 'ജവാന്‍റെ' 22-ാം ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 'ജവാന്‍റെ' ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ കലക്ഷാനാകും 22-ാം ദിനത്തില്‍ ചിത്രം രേഖപ്പെടുത്തുക. 22-ാം ദിനത്തില്‍ വെറും 2.31 കോടി രൂപയാണ് ചിത്രം നേടുക എന്നാണ് ആദ്യകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ബോക്‌സോഫിസില്‍ 578.69 കോടി രൂപയാകും ഇതുവരെയുള്ള 'ജവാന്‍' കലക്ഷന്‍.

Also Read: SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

അതേസമയം ആഗോളതലത്തില്‍ ചിത്രം 1,000 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു (Jawan crosses 1000 crore club). ഷാരൂഖ് ഖാന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 'ജവാന്‍റെ' ഒരു വീഡിയോക്കൊപ്പമാണ് റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് ഇക്കാര്യം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചത്.

ഇതോടെ ആഗോളതലത്തില്‍ ഏറ്റവും വേഗം 1,000 കോടി കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോഡും 'ജവാൻ' സ്വന്തമാക്കി (Jawan record breaks). ഇതോടെ 'പഠാനി'ലൂടെയും 'ജവാനി'ലൂടെയും ഒരേ വര്‍ഷം രണ്ട് 1,000 കോടികള്‍ സമ്മാനിച്ച ആദ്യ ഇന്ത്യന്‍ നടന്‍ എന്ന റെക്കോഡും ഷാരൂഖ് ഖാന്‍ സ്വന്തമാക്കി. നിരവധി റെക്കോഡുകളാണ് 'ജവാന്‍' ഇതിനോടകം തന്നെ സ്വന്തമാക്കിയത്. ബോളിവുഡില്‍ അതിവേഗം 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി എന്നീ റെക്കോഡുകളും ചിത്രം നേടിയിരുന്നു.

അതേസമയം സംവിധായകന്‍ അറ്റ്‌ലി കുമാറുമായുള്ള ഷാരൂഖ് ഖാന്‍റെ ആദ്യ സഹകരണം കൂടിയാണ് 'ജവാന്‍'. ഒരേ സമയം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് 'ജവാന്‍' സെപ്‌റ്റബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയത്. ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നായികയായി എത്തിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.

മുന്‍നിര തെന്നിന്ത്യന്‍ താരം വിജയ്‌ സേതുപതി പ്രതിനായകന്‍റെ വേഷത്തിലും എത്തിയിരുന്നു. സഞ്ജയ്‌ ദത്തും അതിഥി വേഷത്തില്‍ എത്തി. അറ്റ്‌ലിയെ കൂടാതെ വിജയ്‌ സേതുപതി, നയന്‍താര എന്നിവര്‍ക്കൊപ്പവും ഷാരൂഖ് ഖാന്‍ ഇതാദ്യമായാണ് ഒന്നിച്ചത്.

Also Read: Jawan Crosses 1000 Crores | 1,000 കോടി ക്ലബ്ബില്‍ ജവാന്‍ ; പുതിയ റെക്കോഡുമായി ഷാരൂഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.