ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) ബോക്‌സോഫിസില്‍ റെക്കോഡുകള്‍ കൊയ്യുകയാണ് (Jawan Box Office Collection). ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ആഗോളതലത്തില്‍ 'ജവാന്‍' ഇതിനോടകം തന്നെ 600 കോടി ക്ലബ്ബിലും ഇടംപിടിച്ചു (Jawan crossed 600 crore club).
Jawan Box Office Collection reports: റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ ചിത്രം 75 കോടി രൂപയുടെ കലക്ഷനാണ് പ്രദര്‍ശന ദിനത്തില്‍ സ്വന്തമാക്കിയത് (Jawan Opening Day Collection). രണ്ടാം ദിനത്തില്‍ 53.23 കോടി രൂപയും 'ജവാന്‍' നേടി. മൂന്നും നാലും ദിനത്തില്‍ യഥാക്രമം 77.83 കോടി രൂപയും, 80 കോടി രൂപയുമാണ് ചിത്രം കലക്‌ട് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
Jawan 8 Days Net Collection : എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ 'ജവാന്‍' കലക്ഷനില്‍ നേരിയ ഇടിവുണ്ടായി. അഞ്ചാം ദിനത്തില്‍ ചിത്രം 30.5 കോടി രൂപയും, ആറാം ദിനത്തില്‍ 27.22 കോടി രൂപയും, ഏഴാം ദിനത്തില്‍ 23 കോടി രൂപയുമാണ് ഇന്ത്യയില്‍ നിന്നും നേടിയത്. 'ജവാന്‍' എട്ടാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ എല്ലാ ഭാഷകളിലുമായി 19 കോടി രൂപ കലക്‌ട് ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയില്‍ നിന്നും 'ജവാന്‍' ഇതുവരെ നേടിയത് 386 കോടി രൂപയാണ്.
Jawan close to 400 crores on ninth day : തിയേറ്ററുകളില്‍ എട്ട് ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കിയ കിംഗ് ഖാന്‍ ചിത്രം അതിന്‍റെ ഒന്‍പതാം ദിനത്തില്‍ 20.19 കോടി രൂപ നേടിയേക്കുമെന്നാണ് കണക്കുക്കൂട്ടലുകള്‍. അങ്ങനെയെങ്കില്‍ ഒന്‍പതാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 408.27 കോടി രൂപ നേടിയേക്കാം.
Jawan release : അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത 'ജവാന്‍', സെപ്റ്റംബർ 7നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരേസമയം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.
All about Jawan : ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രത്തില്‍ മുന്‍നിര തെന്നിന്ത്യൻ താരങ്ങളായ നയൻതാര നായികയായും വിജയ് സേതുപതി വില്ലനായും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.