2023ല്‍ ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ച് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ (Shah Rukh Khan). 'ജവാന്‍' (Jawan) ബോക്‌സ് ഓഫിസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്‌ചയില്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍ (Jawan Box Office Collection).
അറ്റ്‌ലി കുമാർ (Atlee Kumar) സംവിധാനം ചെയ്‌ത ചിത്രം ആഗോളതലത്തിൽ ഇതിനോടകം തന്നെ 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു (Jawan crossed 700 crores globally). അതേസമയം ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തേരോട്ടത്തിലാണിപ്പോള്‍ 'ജവാന്‍' (Jawan close to 500 crores in India).
Also Read: Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?
'ജവാന്‍' 11-ാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ 35 കോടി രൂപ നേടുമെന്നാണ് കണക്കുകൂട്ടല്‍. ഒന്‍പതാം ദിനത്തില്‍ കലക്ഷന്‍ മന്ദഗതിയിലായിരുന്നെങ്കിലും, പത്താം ദിനത്തില്‍ ബോക്‌സ് ഓഫിസ് കലക്ഷനില്‍ 61.83 ശതമാനം കുതിച്ചുയര്‍ന്നു. ഒന്‍പതാം ദിനത്തില്‍ 19.1 കോടി രൂപയാണ് ചിത്രം നേടിയത്.
ബോക്‌സ് ഓഫിസില്‍ മികച്ച കണക്കുകള്‍ സൃഷ്‌ടിച്ച 'ജവാന്‍റെ' ഈ ഗംഭീര വിജയം ആഘോഷിക്കുകയാണിപ്പോള്‍ ടീം അംഗങ്ങള്‍. അടുത്തിടെ 'ജവാന്‍റെ' ഗംഭീര വിജയം നിർമാതാക്കള്‍ മുംബൈയിൽ ആഘോഷിച്ചിരുന്നു (Jawan celebrated film humungous success).
വെള്ളിയാഴ്‌ച നടന്ന 'ജവാൻ' ആഘോഷത്തിൽ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, വിജയ് സേതുപതി, അറ്റ്‌ലി കുമാര്‍, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ പങ്കെടുത്തിരുന്നു. അതേസമയം നയന്‍താര 'ജവാന്‍റെ' സക്‌സസ് മീറ്റില്‍ പങ്കെടുത്തിരുന്നില്ല. തന്‍റെ അമ്മ ഓമന കുര്യന്‍റെ ജന്മദിനാഘോഷത്തെ തുടര്‍ന്നാണ് നയന്‍താര 'ജവാന്‍' സക്‌സസില്‍ പങ്കെടുക്കാതിരുന്നത്.
സെപ്‌റ്റംബർ 7ന് റിലീസ് ചെയ്‌ത ചിത്രം ദിനം പ്രതി ബോക്‌സ് ഓഫിസിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കുകയാണ്. 'ജവാൻ' 1,000 കോടി ക്ലബ്ബിൽ ഇടംപിടിച്ചാല്‍, ബോളിവുഡില്‍ അതൊരു അപൂര്‍വ സംഭവമായിരിക്കും എന്നാണ് ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയുടെ അഭിപ്രായം. ഈ വര്‍ഷം റിലീസായ ഷാരൂഖ് ഖാന്‍റെ 'പഠാനും' ആഗോളതലത്തിൽ 1,000 കോടി രൂപ നേടിയിരുന്നു.
അതേസമയം 'ഡുങ്കി'യാണ് ഷാരൂഖ് ഖാന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ വര്‍ഷം ക്രിസ്‌മസ് റിലീസായാണ് 'ഡുങ്കി' തിയേറ്ററുകളില്‍ എത്തുക. 'ഡുങ്കി'യും ബോക്‌സ് ഓഫിസ് വിജയമായാല്‍, ഒരു ബ്ലോക്ക്ബസ്‌റ്റര്‍ ഹാട്രിക്കോടെ ബിഗ് സ്‌ക്രീനില്‍ നിന്നുള്ള തന്‍റെ നാല് വര്‍ഷത്തെ ഷാരൂഖ് ഖാന്‍റെ നീണ്ട ഇടവേളയ്‌ക്ക് വിരാമമാകും. 2018ല്‍ പുറത്തിറങ്ങിയ 'സീറോ'യ്‌ക്ക് ശേഷം 2023ലാണ് ഷാരൂഖ് 'പഠാനി'ലൂടെ ബിഗ് സ്‌ക്രീനില്‍ തിരികെയെത്തുന്നത്.