ETV Bharat / bharat

Jailer release| രജനികാന്ത് ചിത്രം കാണാന്‍ ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍ - രജനികാന്ത്

രജനികാന്തിന്‍റെ ചിത്രമുള്ള വെള്ള ടീ ഷർട്ട് ധരിച്ചാണ് ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍ എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

Japanese couple travels to Chennai  Rajinikanth film Jailer  Jailer  Rajinikanth film  Japanese couple to watch Jailer  ജയിലർ ക്രേസ്  രജനികാന്ത് ചിത്രം കാണാന്‍ ജപ്പാന്‍ ദമ്പതികള്‍  ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍  ജപ്പാന്‍ ദമ്പതികള്‍  രജനികാന്ത് ചിത്രം  രജനികാന്ത്  ജയിലർ
ജയിലർ ക്രേസ്: രജനികാന്ത് ചിത്രം കാണാന്‍ ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍
author img

By

Published : Aug 10, 2023, 7:58 PM IST

സൂപ്പർസ്‌റ്റാര്‍ രജനികാന്തിന്‍റെ (Rajinikanth) ആക്ഷൻ ത്രില്ലർ ചിത്രം 'ജയിലർ' (Jailer) റിലീസ് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള താരത്തിന്‍റെ ആരാധകര്‍. ഇന്ന് തിയേറ്ററുകളില്‍ എത്തിയ 'ജയിലര്‍' ആവേശം അത്ര പെട്ടന്നൊന്നും അവസാനിക്കില്ല.

പ്രദര്‍ശന ദിനം രാവിലെ മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞ ജയിലര്‍ രാത്രിയോടടുക്കുമ്പോഴും സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം നേടുകയാണ്. ഇപ്പോഴിതാ 'ജയിലര്‍' കാണാനായി ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്.

  • VIDEO | A Japanese couple has travelled from Osaka to Chennai, Tamil Nadu to watch Rajinikanth's new film 'Jailer'.

    "To see the Jailer movie, we have come from Japan to Chennai," says Yasuda Hidetoshi, Rajinikanth fan club leader, Japan. pic.twitter.com/04ACrc4Q5c

    — Press Trust of India (@PTI_News) August 10, 2023 " class="align-text-top noRightClick twitterSection" data=" ">

യസൂദ എന്ന പേരുള്ള ആരാധകനാണ് രജനികാന്ത് ചിത്രം കാണാനായി ഭാര്യയ്‌ക്കൊപ്പം ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. രജനികാന്തിന്‍റെ ചിത്രമുള്ള വെള്ള ടീ ഷർട്ടാണ് ജപ്പാന്‍ ദമ്പതികള്‍ ധരിച്ചിരിക്കുന്നത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

Also Read: ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം

'രജനികാന്തിന്‍റെ ജയിലര്‍ ആദ്യ ദിനം ആദ്യ ഷോ കാണാനാണ്, ഞങ്ങള്‍ രണ്ടു പേരും ജപ്പാനില്‍ നിന്നും ചെന്നൈയില്‍ വന്നത്. തലൈവ സിനിമ കാണാൻ ഞങ്ങൾ നല്ല ആവേശത്തിലായിരുന്നു. ഞങ്ങള്‍ ജയിലര്‍ കണ്ടു. ഞങ്ങള്‍ക്കത് ഇഷ്‌ടപ്പെടുകയും ചെയ്‌തു.' -ഇപ്രകാരമാണ് യസൂദ ഒരു പ്രമുഖ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്.

ജയിലര്‍ കാണാന്‍ വ്യാഴാഴ്‌ച എത്തിയ ആരാധകരുടെ സന്തോഷങ്ങള്‍ക്കും ആവേശങ്ങള്‍ക്കും തിയേറ്ററുകള്‍ സാക്ഷിയായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശത്തിനും തെല്ലും അതിരില്ല. രജനികാന്ത് ആരാധകര്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ക്ക് പുറത്ത് പടക്കം പൊട്ടിച്ചും, പാലഭിഷേകം നടത്തിയും, ചെണ്ട മേളത്തിനൊപ്പം നൃത്തം ചെയ്‌തും ആഘോഷിച്ചു.

Also Read: ട്വിറ്ററിലും ട്രെൻഡ് സെറ്റർ, 'ജയിലർ' ബ്ലോക്ക്‌ബസ്‌റ്ററെന്ന് ആരാധകര്‍...

ഇന്ത്യയിൽ മാത്രമല്ല, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും വന്‍ ആഘോഷങ്ങളോടെയാണ് രജനികാന്ത് ആരാധകര്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തെ സ്വീകരിച്ചത്. രജനികാന്ത് ആരാധകരിൽ പലരും ട്വിറ്ററിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജയിലര്‍ റിവ്യൂ പങ്കുവച്ചു. 'ജയിലർ ഫ്ലാഷ് ബാക്ക് ഭാഗങ്ങൾ ജയിലറിലെ ഒരു പ്രധാന ഹൈലൈറ്റ് ആയിരുന്നുവെന്നും ചിത്രം പരമാവധി ആസ്വദിച്ചു എന്നുമാണ് ആരാധകര്‍ കമന്‍റ്‌ ചെയ്‌തിരിക്കുന്നത്.

ഒരു ആക്ഷൻ പാക്ക്ഡ് എന്‍റര്‍ടെയ്‌നര്‍ ആയാണ് ചിത്രം റിലീസിനെത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പിതാവിന്‍റെ വേഷമാണ് ചിത്രത്തില്‍ രജനികാന്തിന്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. അതേസമയം മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ ജയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മാത്യു എന്ന കഥാപാത്രമായി, 'ജയിലറി'ല്‍ മോഹന്‍ലാല്‍ കസറി എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതും തൃപ്‌തിപ്പെടുത്തുന്നതുമാണ് 'ജയിലര്‍' ഇതുവരെയുള്ള പ്രതികരണങ്ങള്‍. ഈ വര്‍ഷം സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ജയിലര്‍.

Also Read: Jailer release| ജയിലര്‍ ആദ്യദിനം ആദ്യ ഷോ കാണാന്‍ എത്തി ധനുഷ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.