ETV Bharat / bharat

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഡൽഹിയിൽ - ഇന്ത്യ

ഏകദേശം 27 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനാണ് ജാപ്പനീസ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിഷിദയും ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെയും ജപ്പാന്‍റെ ജി 7 അധ്യക്ഷതയുടെയും മുൻഗണനകൾ ചർച്ച ചെയ്യും

Japan PM Fumio Kishida  ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ  നരേന്ദ്ര മോദി  പ്രധാനമന്ത്രി  ഇന്ത്യ  ജി 20
ഫുമിയോ കിഷിദ
author img

By

Published : Mar 20, 2023, 11:04 AM IST

ന്യൂഡൽഹി: പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തിങ്കളാഴ്‌ച രാവിലെ ഇന്ത്യയിൽ എത്തി. തുടർന്നുള്ള ചർച്ചകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിഷിദയും ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെയും ജപ്പാന്‍റെ ജി 7 അധ്യക്ഷതയുടെയും മുൻഗണനകൾ ചർച്ച ചെയ്യും.

  • #WATCH | Japanese Prime Minister Fumio Kishida arrives in Delhi on a two-day visit.

    Union Minister Rajeev Chandrasekhar receives PM Fumio Kishida at the airport. pic.twitter.com/oPqGAAWkr3

    — ANI (@ANI) March 20, 2023 " class="align-text-top noRightClick twitterSection" data=" ">

ചൈനയുടെ വർധിച്ചുവരുന്ന സൈനിക നടപടികളുടെ പശ്ചാത്തലവും, മേഖലയിലെ ഇന്ത്യയുടെ വർധിച്ചുവരുന്ന സുപ്രധാന പങ്കിനെയും അധിഷ്‌ഠിതമാക്കി ജാപ്പനീസ് പ്രധാനമന്ത്രി 'സ്വതന്ത്രവും തുറന്നതുമായ ഇൻഡോ- പസഫിക്' (free and open Indo-Pacific) പദ്ധതി അനാവരണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഉച്ചതിരിഞ്ഞ് പ്രമുഖ തിങ്ക്-ടാങ്കിൽ നടക്കുന്ന പ്രഭാഷണത്തിനിടെയാവും പദ്ധതി അനാവരണം.

ഇന്തോ-പസഫിക് പ്രദേശങ്ങളിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യവും മോദിയും കിഷിദയും തമ്മിലുള്ള വിപുലമായ ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 27 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനാണ് ജാപ്പനീസ് പ്രധാനമന്ത്രി എത്തുന്നത്. സിംഗപ്പൂരിൽ നടന്ന പ്രശസ്‌തമായ ഷാംഗ്‌രി-ലാ ഡയലോഗ് ഡെലിവറി ചെയ്യവേ, അടുത്ത വസന്തകാലത്ത് ഇൻഡോ-പസഫിക്കിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്ന് കിഷിദ പറഞ്ഞിരുന്നു.

'അടുത്ത വസന്തകാലത്തോടെ സമാധാനത്തിനായുള്ള 'സൗജന്യവും തുറന്നതുമായ ഇന്തോ-പസഫിക് പ്ലാൻ' ഞാൻ തയ്യാറാക്കും. പട്രോളിങ് കപ്പലുകൾ നൽകുന്നതിനും സമുദ്ര നിയമ നിർവഹണ കഴിവുകൾ വർധിപ്പിക്കുന്നതിനും സൈബർ സുരക്ഷ, ഡിജിറ്റൽ, ഹരിത സംരംഭങ്ങൾ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് എന്ന കാഴ്ചപ്പാട് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജപ്പാന്‍റെ ശ്രമങ്ങളെ ശക്തിപ്പെടുത്തും,' കഴിഞ്ഞ വർഷം ജൂണിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയോടുള്ള ജപ്പാന്‍റെ നയത്തിന്‍റെയും സമീപനത്തിന്‍റെയും വിശദാംശങ്ങൾ ഈ പദ്ധതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മിക്കവാറും എല്ലാ മുൻനിര ശക്തികളും ഇന്തോ-പസഫിക്കിനായുള്ള അവരുടെ തന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതാണ് ജപ്പാന്‍റെ ലക്ഷ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.