ടോക്കിയോ: ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി (Japan Earthquake: Indian Embassy sets up emergency control room). സഹായങ്ങൾക്കായി ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര കോൺടാക്‌റ്റ് നമ്പറുകൾ നൽകുകയും ചെയ്‌തു. 2024 ജനുവരി ഒന്നിന് ഉണ്ടായ ഭൂകമ്പത്തോടും സുനാമിയോടുമനുബന്ധിച്ച് സഹായത്തിനായി ബന്ധപ്പെടാൻ എംബസി എമർജൻസി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന എമർജൻസി നമ്പറുകളും ഇ-മെയിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. (helpline numbers)
- +81-80-3930-1715 (യാക്കൂബ് ടോപ്‌നോ)
- +81-70-1492-0049 (അജയ് സേത്തി)
- +81-80-3214-4734 (ഡിഎൻ ബർൺവാൾ)
- +81-80-6229-5382 (എസ് ഭട്ടാചാര്യ)
- +81-80-3214-4722 (വിവേക് രതി)
- sscons.tokyo@mea.gov.in
- offseco.tokyo@mea.gov.in
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) പ്രകാരം മധ്യ ജപ്പാനിൽ ഇന്ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി (Earthquake in Japan in the magnitude of 7.5 and tsunami warning issued).. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പും നൽകി. ഉച്ചതിരിഞ്ഞ് ജപ്പാന്‍റെ പടിഞ്ഞാറൻ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളുടെ പരമ്പരയെ തുടർന്ന് ജപ്പാനിലെ ഇഷികാവ പ്രിഫെക്‌ചറിൽ 1.2 മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
-
Embassy has set up an emergency control room for anyone to contact in connection with the Earthquake and Tsunami on January I, 2024. The following Emergency numbers and email IDs may be contacted for any assistance. pic.twitter.com/oMkvbbJKEh
— India in Japanインド大使館 (@IndianEmbTokyo) January 1, 2024 " class="align-text-top noRightClick twitterSection" data="
">Embassy has set up an emergency control room for anyone to contact in connection with the Earthquake and Tsunami on January I, 2024. The following Emergency numbers and email IDs may be contacted for any assistance. pic.twitter.com/oMkvbbJKEh
— India in Japanインド大使館 (@IndianEmbTokyo) January 1, 2024Embassy has set up an emergency control room for anyone to contact in connection with the Earthquake and Tsunami on January I, 2024. The following Emergency numbers and email IDs may be contacted for any assistance. pic.twitter.com/oMkvbbJKEh
— India in Japanインド大使館 (@IndianEmbTokyo) January 1, 2024
റിപ്പോർട്ടുകൾ പ്രകാരം, ജപ്പാന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ടോയാമ പ്രിഫെക്‌ചറിലും പ്രാദേശിക സമയം വൈകുന്നേരം 4:23ന് 50 സെന്‍റിമീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ രൂപപ്പെട്ടതായി ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വെള്ളം 5 മീറ്റർ (16.5 അടി) വരെ ഉയരത്തിൽ എത്താൻ സാധ്യതയുള്ളതിനാൽ ഉയർന്ന സ്ഥലത്തേക്കോ കെട്ടിടങ്ങളുടെ മുകളിലേക്കോ ഏത്രയും വേഗം പലായനം ചെയ്യാൻ അധികാരികൾ ജനങ്ങളോട് അഭ്യർഥിച്ചു.
36,000-ലധികം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ടോക്കിയോയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ജാപ്പനീസ് സർക്കാർ എമർജൻസി റെസ്‌പോഷസ് ഓഫിസ് സ്ഥാപിച്ചു. ശക്തമായ ഭൂചലനമുണ്ടായതിന്‍റെ പശ്ചാത്തലത്തിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് ഇഷികാവ, ഫുകുയി, നിഗറ്റ, ടോയാമ, യമഗത തുടങ്ങിയ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകിട്ട് 4:10 നാണ് ഭൂചലനം ഉണ്ടായത് (Japan earthquake and tsunami warning). ഇഷികാവ തീരത്ത് സുനാമിക്കുള്ള വലിയ സാധ്യത കണക്കിലെടുത്ത് കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാനും ഹോൺഷു ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തെ ബാക്കി ഭാഗങ്ങളിൽ ഉള്ളവരോട് ശ്രദ്ധയോടെയിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.