ETV Bharat / bharat

ഡ്രോണ്‍ ആക്രമണം: വ്യോമസേനയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ - indian air base drone attack news

വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ സ്ഫോടനം നടന്നത് പ്രതിരോധത്തിലെ പിഴവുകള്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഡ്രോണ്‍ ആക്രമണം പുതിയ വാര്‍ത്ത  ഡ്രോണ്‍ ആക്രമണം ജമ്മു കശ്‌മീര്‍ വാര്‍ത്ത  ജമ്മു സ്ഫോടനം വ്യോമസേന വാര്‍ത്ത  ഡ്രോണ്‍ ആക്രമണം  ജമ്മു വിമാനത്താവളം സ്ഫോടനം  jammu drone attack latest news  jammu drone attack  indian air base drone attack news  jammu drone attack iaf personnel alert news
ഡ്രോണ്‍ ആക്രമണം: വ്യോമസേനയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍
author img

By

Published : Jul 2, 2021, 2:23 PM IST

ന്യൂഡൽഹി: ജമ്മു വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ വ്യോമസേന ജാഗ്രത പുലര്‍ത്തിയിരുന്നതായി അധികൃതര്‍. സ്ഫോടനം നടന്നതിന് പിന്നാലെ സന്ദര്‍ഭോചിതമായി വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ സാധിച്ചെന്നും പേര് വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ ദേശീയ വാര്‍ത്ത ഏജൻസിയോട് പറഞ്ഞു.

ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍

രണ്ട് വ്യോമസേന ഉദ്യോഗസ്ഥരെയാണ് സംഭവ സമയത്ത് എയര്‍ബേസില്‍ വിന്യസിച്ചിരുന്നത്. പുലർച്ചെ 1.30 ന് ശേഷം ഡ്രോണുകൾ എയർബേസിൽ പ്രവേശിക്കുന്ന ശബ്‌ദം ഉദ്യോഗസ്ഥര്‍ കേട്ടിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കുകയും ചെയ്‌തു. ഡ്രോണുകളുടെ ശബ്‌ദം കേട്ട് 30 സെക്കൻഡിനുള്ളിൽ സ്ഫോടനങ്ങൾ സംഭവിച്ചുവെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Read more: ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം

സ്‌ഫോടനം നടന്ന മുറിയിലുണ്ടായിരുന്ന ഒരാളെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു. വെളിച്ചത്തിന്‍റെ അഭാവത്തില്‍ ഉദ്യോഗസ്ഥർക്ക് ഡ്രോണുകൾ കാണാൻ കഴിഞ്ഞിരുന്നില്ല. കേസ് അന്വേഷിയ്ക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ മൊഴി നല്‍കുമെന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇരട്ട സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിന്‍റെ ടെക്‌നിക്കല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയതിന് പുറമേ കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല.

Also read: 'ആന്‍റി ഡ്രോണ്‍' സംവിധാനവുമായി ഡിആര്‍ഡിഒ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.