ജമ്മു കശ്മീർ: കശ്മീരിലെ ബുഡ്‌ഗാം ജില്ലയിലെ വനമേഖലയിൽ നിന്ന് ആയുധങ്ങളും വെടികോപ്പുകളും ജമ്മു കശ്മീർ പൊലീസ് കണ്ടെടുത്തു. ലഷ്കർ ഇ ത്വയ്ബ തീവ്രവാദികള്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്.
പിടിച്ചെടുത്തവയിൽ ചൈനീസ് പിസ്‌റ്റള്‍, ഗ്രനേഡ് ലോഞ്ചറും ഓരോന്ന് വീതവും നാല് റൗണ്ട് യുബിജിഎൽ, നാല് പിസ്‌റ്റൾ മാഗസിനുകൾ, മൂന്ന് സെറ്റ് റേഡിയോ ആന്‍റിന, മൂന്ന് 7.62എംഎം റൗണ്ടുകൾ തുടങ്ങിയവ കണ്ടെടുത്തു. സംഭവത്തില്‍ ഖാൻ സാബ് പൊലീസ് സ്‌റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.