ETV Bharat / bharat

കർശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി

ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാള ഉടമകളും സഹായികളും കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് പുറമേ 48 മണിക്കൂർ മുൻപെടുത്ത ആർടി-പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

Jallikattu in tamil nadu  tamil nadu government permits Jallikattu  തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി  ജെല്ലിക്കെട്ട് തമിഴ്‌നാട്
കർശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി
author img

By

Published : Jan 10, 2022, 7:41 PM IST

ചെന്നൈ: കർശന കൊവിഡ് നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാള ഉടമകളും സഹായികളും കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് പുറമേ 48 മണിക്കൂർ മുൻപെടുത്ത ആർടി-പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയവർക്ക് ജില്ല ഭരണകൂടം തിരിച്ചറിയൽ കാർഡ് നൽകുമെന്നും തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ ജെല്ലിക്കെട്ടിന് പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും തുറസായ സ്ഥലങ്ങളിൽ നടത്തുന്ന ജെല്ലിക്കെട്ടിന് 150 പേരെയോ ഇരിപ്പിട ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമോ പങ്കെടുക്കാൻ അനുവദിക്കുള്ളൂ. കാണികളും പരിപാടിയുടെ രണ്ട് ദിവസം മുൻപ് വാക്‌സിൻ സർട്ടിഫിക്കറ്റും ആർടി-പിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കണം. കർശനമായും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവ് പറയുന്നു.

ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാളകളെ ഉപദ്രവിക്കരുതെന്ന് പങ്കെടുക്കുന്നവർക്കും സംഘാടകർക്കും സർക്കാർ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജെല്ലിക്കെട്ട്, മഞ്ഞുവിരാട്ട്, വടമാട് എന്നിവയിൽ 300 കാളകളെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

Also Read: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.