ETV Bharat / bharat

ജല്ലിക്കെട്ട്; ഡിണ്ടിഗൽ ജില്ലയിൽ 23 പേർക്ക് പരിക്ക്

തമിഴ്‌നാടിന്‍റെ പല ഇടങ്ങളിലായി നടന്നക്കുന്ന ജല്ലിക്കെട്ടില്‍ ഡിണ്ടിഗലിൽ 23 പേർക്ക് പരിക്കേറ്റു.

jallikattu competition  jallikattu  Dindigul district jallikattu  national news  malayalam news  ജല്ലിക്കെട്ട്  ജല്ലിക്കെട്ട് മത്സരം  ദിണ്ടിഗൽ ജില്ലയിൽ ജല്ലിക്കെട്ട്  jallikattu injuaries  ജല്ലിക്കെട്ട് മത്സരത്തിൽ പരിക്കേറ്റു  തമിഴ്‌നാട് വാർത്തകൾ  മലയാളം വാർത്തകൾ  പുഗൈലപ്പട്ടി
ജല്ലിക്കെട്ട് മത്സരം
author img

By

Published : Feb 16, 2023, 5:43 PM IST

ചെന്നൈ: ഡിണ്ടിഗൽ ജില്ലയിലെ പുഗൈലപ്പട്ടിയിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ 23 പേർക്ക് പരിക്കേറ്റു. മധുര, അളങ്കാനല്ലൂർ ഉൾപ്പടെ തമിഴ്‌നാടിന്‍റെ തെക്കൻ മേഖലയിൽ പലയിടത്തും ജല്ലിക്കെട്ട്‌ മത്സരങ്ങൾ നടന്നിരുന്നു. സെന്‍റ് സന്ധ്യക്കപ്പർ, സെന്‍റ് സെബാസ്‌റ്റ്യൻ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഡിണ്ടിഗലിൽ എല്ലാ വർഷവും ജെല്ലിക്കെട്ട് നടത്തുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ പരിക്കേറ്റവരിൽ 17 പേർ പ്രാഥമിക ചികിത്സ എടുത്ത് ആശുപത്രി വിട്ടതായും ആറ് പേർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. 483 കാളകൂറ്റന്മാരാണ് ജല്ലിക്കെട്ടിൽ പങ്കെടുത്തത്. മത്സരത്തിന്‍റെ ഓരോ ഘട്ടത്തിലും 25 കാളകളെ വീതമാണ് മൈതാനത്തിലേയ്‌ക്ക് ഇറക്കിയത്.

'ഏരു തഴുവുതാൽ' എന്നും 'മഞ്ചുവിരാട്ട്' എന്നും അറിയപ്പെടുന്ന ജല്ലിക്കെട്ട് മത്സരം മധുരയിലെ തന്നെ മൂന്ന് ഗ്രാമങ്ങളിൽ സജീവമായി നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.