ETV Bharat / bharat

നോവായി ജാലിയൻ വാലാബാഗ് ; ജീവൻ വെടിഞ്ഞത് ആയിരങ്ങൾ - സ്വാതന്ത്ര്യ സമരം

1940 മാർച്ച് 13ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മൈക്കൽ ഒ'ഡയറിനെ ലണ്ടനിൽ വെടിവച്ച് കൊന്ന് ഷഹീദ് ഉദ്ദം സിങ് പ്രതികാരം ചെയ്തു.

Jallianwala Bagh in indian freedom struggle  Jallianwala Bagh  indian freedom struggle  independence day  ജാലിയൻ വാലാബാഗ്  നോവായി ജാലിയൻ വാലാബാഗ്  ജീവൻ വെടിഞ്ഞത് ആയിരങ്ങൾ  സ്വാതന്ത്ര്യ സമരം  ജാലിയൻ വാലാബാഗ് കൂട്ടക്കൊല
നോവായി ജാലിയൻ വാലാബാഗ്; ജീവൻ വെടിഞ്ഞത് ആയിരങ്ങൾ
author img

By

Published : Sep 4, 2021, 6:34 AM IST

അമൃത്‌സർ : 1913ലെ ഗാദർ ലഹള, 1914ലെ കോമഗട്ട മാരു സംഭവം എന്നിവയ്ക്ക് പഞ്ചാബിലെ ജനതയില്‍ വിപ്ലവാവേശം പകർന്നതിന് ചെറുതല്ലാത്ത പങ്കുണ്ട്. 1914ൽ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ 1.95 ലക്ഷം ഇന്ത്യക്കാരായിരുന്നു ബ്രിട്ടീഷ് ആർമിയിൽ ഉണ്ടായിരുന്നത്. അതിൽ 1.10 ലക്ഷം പേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു.

സൈനികരുടെ ഇടയിൽ ദേശീയതയും ദേശസ്നേഹവും വളർത്താൻ ഒന്നാം ലോക മഹായുദ്ധം പര്യാപ്തമായിരുന്നു. സൈനികർ കലാപത്തിന് ശ്രമിച്ചാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും എന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു.

അവരെ ചെറുക്കാൻ കർശന നിയന്ത്രണങ്ങളൊന്നും രാജ്യത്ത് അന്ന് ഉണ്ടായിരുന്നില്ല. പഞ്ചാബ് ജനതയുടെ വിപ്ലവ വീര്യം ബ്രിട്ടീഷുകാരിൽ ഭയമുണർത്തി. അവരുടെ ഭയം റൗലത്ത് നിയമത്തിന്‍റെ രൂപത്തിലാണ് ഇന്ത്യൻ ജനത കണ്ടത്. റൗലത്ത് നിയമത്തിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചു. പത്രങ്ങളും മാസികകളും പ്രതിഷേധത്തിൽ പങ്കുചേർന്നു.

റൗലത്ത് ആക്ട് എന്ന കരിനിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം നടന്നു. അമൃത്‌സര്‍ ഉൾപ്പെടെ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളിളില്‍ രോഷം ആളിക്കത്തി.

രണ്ട് മുതിർന്ന നേതാക്കളുടെ അറസ്റ്റ് അമൃത്‌സറില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കത്ര ജയ്മൽ സിങ്, ഹാൾ ബസാർ, ഉച്ച പുൾ മേഖലയിൽ 20,000 ത്തിലധികം ആളുകളാണ് പ്രതിഷേധിച്ചത്. ഒന്ന് രണ്ട് അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ പഞ്ചാബ് ലഫ്റ്റനന്‍റ് ഗവർണർ മൈക്കൽ ഒ'ഡയർ ജലന്ധർ കാന്‍റ് ബോർഡിൽ നിന്നുള്ള ആർമി ഓഫിസർ ജനറൽ ആർ ഡയറെ വിളിപ്പിച്ചു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഒരു ദിവസം മുൻപ് ആർ ഡയർ അമൃത്‌സറില്‍ കർഫ്യൂ പ്രഖ്യാപിച്ചു. തന്‍റെ മുഴുവൻ സായുധ സേനകളുമായും ആർ ഡയർ മാർച്ച് നടത്തി.

കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് മൂലം ജാലിയൻ വാലാബാഗിൽ നിരവധി പേർ മീറ്റിങ്ങിനായി ഒത്തുകൂടിയിരുന്നു. അതിനുപുറമെ, വൈശാഖി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ വിദൂര സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ ശ്രീ ഹർമ്മന്ദിർ സാഹിബില്‍ എത്തി. ഗോബിന്ദ്ഗഡ് പശു മേളയിൽ പങ്കെടുക്കാൻ വന്ന വ്യാപാരികളും അവിടെ ഉണ്ടായിരുന്നു.

നോവായി ജാലിയൻ വാലാബാഗ്; ജീവൻ വെടിഞ്ഞത് ആയിരങ്ങൾ

എന്നാൽ ഖുശ്ഹൽ സിങ്, മുഹമ്മദ് പെഹൽവാൻ, മിർ റെയ്സ് ഉൾ ഹസൻ എന്നിവർ ചാരപ്പണി നടത്തുന്നുണ്ടായിരുന്നു. ജനറൽ ഡയറിന് അപ്പപ്പോൾ നടക്കുന്ന വിവരങ്ങൾ അവർ കൈമാറിക്കൊണ്ടിരുന്നു.

അവിടെ അനുഭവപ്പെട്ട ജനത്തിരക്ക് കണക്കിലെടുത്ത് നാലിനും നാലരയ്ക്കുമിടയിൽ നിശ്ചയിച്ച മീറ്റിങ് മൂന്ന് മണിക്ക് തന്നെ ആരംഭിച്ചു. 5നും 5.15നും ഇടയിൽ 25 സൈനികരുടെ 4 സൈന്യവുമായി ജനറൽ ഡയർ ജാലിയൻ വാലാബാഗിൽ എത്തി. ഗൂർഖ റജിമെന്‍റിലേയും അഫ്‌ഗാൻ റജിമെന്‍റിലേയും 50 സൈനികരോടൊപ്പം ബാഗിൽ പ്രവേശിച്ച ജനറൽ ഡയർ തെല്ല് വൈകിക്കാതെ നിറയൊഴിക്കാൻ ഉത്തരവിട്ടു.

പരിക്കേറ്റവർക്ക് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിരുന്നില്ല. കൃത്യസമയത്ത് വെള്ളമോ വൈദ്യ സഹായമോ ലഭിച്ചിരുന്നുവെങ്കിൽ നിരവധി ജീവനുകൾ അന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു.

ദാരുണ സംഭവത്തിൽ പ്രകോപിതരായ ഇന്ത്യക്കാർ പിന്നീട് അടങ്ങിയിരുന്നില്ല. പ്രതിഷേധച്ചൂടിൽ ജനറൽ ഡയറിനെ ബ്രിട്ടീഷ് സർക്കാരിന് സസ്പെൻഡ് ചെയ്യേണ്ടി വന്നു. 1940 മാർച്ച് 13ന്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ മൈക്കൽ ഒ'ഡയറിനെ ലണ്ടനിൽ വെടിവച്ച് കൊന്ന് ഷഹീദ് ഉദ്ദം സിങ് പ്രതികാരം ചെയ്‌തു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലിയെന്നോണം ഇന്ത്യൻ സർക്കാർ 1961 ല്‍ സ്ഥാപിച്ച സ്മാരകം മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് നാടിന് സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.