ETV Bharat / bharat

ജലന്ധർ എംപി സന്തോഖ് സിങ് ചൗധരി ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു

ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. പഞ്ചാബിലെ മുൻ കാബിനറ്റ് മന്ത്രിയായിരുന്നു. 2014ലും 2019ലും ജലന്ധറിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു.

Jalandhar MP Santokh Singh Chaudhary passes away  Jalandhar MP Santokh Singh Chaudhary  Jalandhar MP passes away  Santokh Singh Chaudhary death  bharat jodo yatra  ഭാരത് ജോഡോ യാത്ര  ജലന്ദർ എംപി സന്തോഖ് സിങ് ചൗധരി  ജലന്ദർ എംപി മരിച്ചു  സന്തോഖ് സിങ് ചൗധരി മരിച്ചു  ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു  സന്തോഖ് സിങ് ചൗധരി  ഹൃദയാഘാതം
സന്തോഖ് സിങ് ചൗധരി
author img

By

Published : Jan 14, 2023, 9:59 AM IST

Updated : Jan 14, 2023, 11:28 AM IST

ജലന്ധർ: ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എംപി സന്തോഖ് സിങ് ചൗധരി (76) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമ്പോൾ പഞ്ചാബിലെ ഫില്ലൗറിലൂടെ കടന്നുപോകുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഫഗ്വാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

  • Deeply shocked and saddened to learn about the untimely passing away of our MP, Shri Santokh Singh Chaudhary.

    His loss is a great blow to the party and organisation.

    In this hour of grief, my heart goes out to his family, friends and followers.

    May his soul rest in peace.

    — Mallikarjun Kharge (@kharge) January 14, 2023 " class="align-text-top noRightClick twitterSection" data=" ">

ചൗധരിയുടെ മരണം പാർട്ടിക്കും സംഘടനയ്ക്കും വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 'എംപി ശ്രീ സന്തോഖ് സിംഗ് ചൗധരിയുടെ ആകസ്‌മിക വേർപാടിനെ കുറിച്ച് അറിഞ്ഞപ്പോൾ അഗാധമായ ഞെട്ടലും ദുഃഖവും തോന്നി. അദ്ദേഹത്തിന്‍റെ വിയോഗം പാർട്ടിക്കും സംഘടനയ്ക്കും കനത്ത ആഘാതമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു'- മല്ലികാർജുൻ ഖാർഗെ ട്വീറ്ററിൽ കുറിച്ചു.

  • Due to the unexpected and shocking demise of Santokh Singh Chaudhary, Congress MP from Jalandhar, the press conference of @RahulGandhi originally scheduled in Jalandhar tomorrow will now be held on 17th January in Hoshiarpur.

    — Jairam Ramesh (@Jairam_Ramesh) January 14, 2023 " class="align-text-top noRightClick twitterSection" data=" ">

കോൺഗ്രസ് നേതാവ് ജയറാം രമേഷും സന്തോഖ് സിങ് ചൗധരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'ജലന്ധർ എംപി സന്തോഷ് സിങ് ചൗധരി ഇന്ന് രാവിലെ ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഭാരത് ജോഡോ യാത്ര ഷെഡ്യൂളിൽ ചില മാറ്റങ്ങളുണ്ടാകും'- ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.

സന്തോഖ് സിങ്ങിന്‍റെ നിര്യാണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുശോചനം അറിയിച്ചു. ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് പാർലമെന്‍റ് അംഗം സന്തോഖ് സിങ് ചൗധരിയുടെ ആകസ്‌മിക മരണത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നൽകട്ടെ- ഭഗവന്ത് മാൻ ട്വീറ്ററിൽ കുറിച്ചു.

രാഷ്‌ട്രീയ ജീവിതം: സന്തോഖ് സിങ് ചൗധരി പഞ്ചാബിലെ മുൻ കാബിനറ്റ് മന്ത്രിയായിരുന്നു. 2014ലും 2019ലും ജലന്ധറിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. 1978ൽ പഞ്ചാബ് യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായാണ് സന്തോഖ് സിങ് ചൗധരി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1987ൽ ജലന്ധർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജില്ല പ്രസിഡന്‍റായി.

1992ൽ പഞ്ചാബ് നിയമസഭയിൽ അദ്ദേഹം ആദ്യമായി എംഎൽഎയായി. 1992 മുതൽ 1997 വരെയും 2002 മുതൽ 2007 വരെയും എംഎൽഎ ആയിരുന്നു. 1992ൽ സന്തോഖ് സിങ് പഞ്ചാബ് കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായി. ചീഫ് പാർലമെന്‍ററി സെക്രട്ടറിയായും അദ്ദേഹത്തെ നിയമിച്ചു.

1997ൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി. 2004ൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റായി ചുമതലയേറ്റു. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നിന്ന് എസ്എഡി പാർട്ടിയുടെ പവൻ കുമാർ ടിനുവിനെ പരാജയപ്പെടുത്തി പതിനാറാം ലോക്‌സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.

Last Updated : Jan 14, 2023, 11:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.