ന്യൂഡൽഹി: ബ്രിക്‌സ് അംഗരാജ്യങ്ങളിലെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് .ജയ്ശങ്കർ ഇന്ന് പങ്കെടുക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുക. കൊവിഡ് വ്യാപനം , ആഗോള സാമ്പത്തിക വിഷയങ്ങൾ, ഭീകരവാദത്തെ ചെറുക്കുക തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
ALSO READ:നിര്‍ണായക നീക്കവുമായി മമത ; അലപന്‍ ബന്ദോപാധ്യായ മുഖ്യ ഉപദേഷ്ടാവ്
ഇത് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയമാണ് പുറത്ത് വിട്ടത്. ബ്രസീൽ വിദേശകാര്യ മന്ത്രി കാർലോസ് ആൽബർട്ടോ ഫ്രാങ്കോ ഫ്രാങ്ക, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി ഗ്രേസ് നലേഡി മന്ദിസ പണ്ടോർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.