ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടു. പാക് സ്വദേശിയായ ബാബർ ഭായിയാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
2018 മുതല്‍ ഭീകര സംഘടനയില്‍ ഇയാള്‍ സജീവമാണെന്നും പൊലീസ് അറിയിച്ചു. തെക്കൻ കശ്‌മീരിലെ പരിവാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തിയതിന് പിന്നാലെയാണ് ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായത്.
also read:യുപിയില്‍ ബിജെപിക്ക് വീണ്ടും പ്രഹരം ; എംഎൽഎ മുകേഷ് വർമ പാർട്ടി വിട്ടു
ഒരു പൊലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും മൂന്ന് സൈനികരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ റൈഫിൾ, പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.