ETV Bharat / bharat

ഷോപിയാന്‍ ഏറ്റുമുട്ടല്‍, ജെയ്ഷെ മുഹമ്മദ് കമാൻഡർ കൊല്ലപ്പെട്ടു - ജെയ്ഷെ മുഹമ്മദ്

അതിര്‍ത്തിയില്‍ സേനയുടെ പോരാട്ടം. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.

Jaish commander killed  terrorism  jammu and kashmir  Shopian encounter  Indian army  ഷോപിയാന്‍ ഏറ്റുമുട്ടല്‍  ജെയ്ഷെ മുഹമ്മദ്  ലഷ്കർ-ഇ-ത്വയ്ബ
Jaish commander killed in Shopian encounter
author img

By

Published : Mar 15, 2021, 3:52 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് കമാൻഡർ വിലായത്ത് ഹുസൈൻ ലോൺ കൊല്ലപ്പെട്ടു. ഇതോടെ മൂന്ന് ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി.

സൈന്യം ഏറെ നാളായി തിരഞ്ഞ് കൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഏലിയാസ് സജ്ജാദ് അഫ്ഗാനി എന്ന ലോണ്‍. റാവല്‍പോറ മേഖലയില്‍ സുരക്ഷ സേനയുമായി ഉണ്ടായ വെടി വയ്പിനിടെയാണ് അഫ്ഗാനി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

അഫ്ഗാനിയെ കൊലപ്പെടുത്തിയ സുരക്ഷ സേനയെ കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ അഭിനന്ദിച്ചു. ഞായറാഴ്ച നടന്ന വെടിവയ്പ്പില്‍ ലഷ്കർ-ഇ-ത്വയ്ബ ഭീകരന്‍ ജഹാംഗീർ അഹ്മദ് വാണിയും കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.