ETV Bharat / bharat

'തമ്മില്‍ ചളി വാരിയെറിയരുത്'; സച്ചിന്‍ പൈലറ്റിനെ 'വഞ്ചകന്‍' എന്നു വിളിച്ച ഗെലോട്ടിന്‍റെ പരാമര്‍ശം അപ്രതീക്ഷിതമെന്ന് ജയറാം രമേശ് - മധ്യപ്രദേശ്

രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ 'ഗദ്ദാര്‍' (വഞ്ചകന്‍) എന്നു പരാമര്‍ശിച്ചത് അപ്രതീക്ഷിതമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

Jairam Ramesh  Ashok Gehlot  Ashok Gehlot alleged Sachin pilot  Sachin pilot  traitor  Rajasthan  Chief Minister  Congress  ചളി വാരിയെറിയരുത്  സച്ചിന്‍ പൈലറ്റിനെ  ഗെലോട്ടിന്‍റെ പരാമര്‍ശം  അപ്രതീക്ഷിതമെന്ന്  ജയറാം രമേശ്  രാജസ്ഥാന്‍  മുഖ്യമന്ത്രി  അശോക് ഗെലോട്ട്  ടെലിവിഷന്‍  അഭിമുഖത്തില്‍  കോണ്‍ഗ്രസ്  നേതാവ്  ജയറാം രമേശ്  ഗദ്ദാര്‍  വഞ്ചകന്‍  സനാവദ്  മധ്യപ്രദേശ്  സച്ചിന്‍
'തമ്മില്‍ ചളി വാരിയെറിയരുത്'; സച്ചിന്‍ പൈലറ്റിനെ 'വഞ്ചകന്‍' എന്നു വിളിച്ച ഗെലോട്ടിന്‍റെ പരാമര്‍ശം അപ്രതീക്ഷിതമെന്ന് ജയറാം രമേശ്
author img

By

Published : Nov 25, 2022, 6:00 PM IST

സനാവദ് (മധ്യപ്രദേശ്): രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിനെ 'ഗദ്ദാര്‍' (വഞ്ചകന്‍) എന്നു വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിനെ വഞ്ചകനെന്ന് അഭിസംബോധന ചെയ്‌തത് അപ്രതീക്ഷിതമായായിരുന്നു എന്ന് ജയറാം രമേശ് വിശദീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇരുവരെയും ഒരുപോലെ ആവശ്യമുണ്ടെന്നും രാജസ്ഥാനിലെ പ്രതിസന്ധി വ്യക്തി കേന്ദ്രീകൃതമല്ലാതെ സംഘടനയുടെ താല്‍പര്യം കണക്കിലെടുത്ത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഞ്ചകനായത് എങ്ങനെ: ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ പൈലറ്റ് 'ഗദ്ദാര്‍' ആണെന്നും അദ്ദേഹത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിന്‍ പൈലറ്റ് 2020 ല്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചുവെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചുവെന്നും ഗെലോട്ട് വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പരസ്‌പരമുള്ള ഈ ചളി വാരിയെറിയല്‍ പാര്‍ട്ടിയെ സഹായിക്കില്ലെന്ന് ജയറാം രമേശ് നിലപാട് വ്യക്തമാക്കി.

സമന്വയത്തിന്‍റെ പാത: ഗെലോട്ട് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്നതും പരിചയസമ്പന്നനുമായ നേതാവാണ്. എന്നാല്‍ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റിനെതിരെ അദ്ദേഹത്തിന്‍റെ പരാമര്‍ശം അപ്രതീക്ഷിതവും എന്നെ തന്നെ അത്‌ഭുതപ്പെടുത്തിയെന്നും ജയറാം രമേശ് അറിയിച്ചു. പാര്‍ട്ടി, ഗെലോട്ടിനെയും പൈലറ്റിനെയും ഒരുപോലെ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ പൈലറ്റ് യുവത്വവും ഊര്‍ജ്വസ്വലതയും ജനകീയ പ്രഭാവം സൃഷ്‌ടിക്കാന്‍ കഴിവുള്ള നേതാവാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

ബിജെപിക്ക് നോ എന്‍ട്രി: ഗെലോട്ടിന്‍റെ ആരോപണങ്ങള്‍ ബിജെപി ആയുധമാക്കിയതിനെ പ്രതിരോധിക്കാനും ജയറാം രമേശ് മറന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ എന്തും ഭയം കൂടാതെ ഹൃദയം കൊണ്ട് സംസാരിക്കുന്നവരാണെന്നും പാര്‍ട്ടിയുടെ നേതൃസ്ഥാനത്തില്‍ സ്വേച്ഛാധിപതിയെപ്പോലെ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കോണ്‍ഗ്രസിനെ ബിജെപിയില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗെലോട്ടിനും പൈലറ്റിനുമിടയിലുള്ള വാക്‌വാദങ്ങള്‍ കനക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഏതാനം ദിവസങ്ങള്‍ക്കകം രാജസ്ഥാനിലെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.