ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ, പദ്‌മഭൂഷൺ പുരസ്‌കാരം നിരസിച്ചതില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ബുദ്ധദേബ് അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. 'He wants to be Azad not Ghulam'എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
-
Right thing to do. He wants to be Azad not Ghulam. https://t.co/iMWF00S9Ib
— Jairam Ramesh (@Jairam_Ramesh) January 25, 2022 " class="align-text-top noRightClick twitterSection" data="
">Right thing to do. He wants to be Azad not Ghulam. https://t.co/iMWF00S9Ib
— Jairam Ramesh (@Jairam_Ramesh) January 25, 2022Right thing to do. He wants to be Azad not Ghulam. https://t.co/iMWF00S9Ib
— Jairam Ramesh (@Jairam_Ramesh) January 25, 2022
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പദ്‌മഭൂഷണ്‍ പുരസ്‌കാരം നിരസിക്കാത്തതിനെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്. ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്‍റെ നിലപാട്.
-
Ghulam Nabi Azad conferred Padam Bhushan
— Kapil Sibal (@KapilSibal) January 26, 2022 " class="align-text-top noRightClick twitterSection" data="
Congratulations bhaijan
Ironic that the Congress doesn’t need his services when the nation recognises his contributions to public life
">Ghulam Nabi Azad conferred Padam Bhushan
— Kapil Sibal (@KapilSibal) January 26, 2022
Congratulations bhaijan
Ironic that the Congress doesn’t need his services when the nation recognises his contributions to public lifeGhulam Nabi Azad conferred Padam Bhushan
— Kapil Sibal (@KapilSibal) January 26, 2022
Congratulations bhaijan
Ironic that the Congress doesn’t need his services when the nation recognises his contributions to public life
ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന പദ്‌മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത്, കശ്‌മീര്‍ പുനഃസംഘടനക്കെതിരായ കോൺഗ്രസിന്‍റെ നിലപാടിനെ ദുർബലപ്പെടുത്തുന്നതെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ALSO READ: പുരസ്കാരത്തെ കുറിച്ച് ആരും പറഞ്ഞില്ല; പദ്‌മഭൂഷൺ നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
അതേസമയം, ഗുലാം നബി ആസാദിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ പിന്തുണയുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമർശനമാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
'പൊതുജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ രാജ്യം ആദരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്‍റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,' സഹപ്രവർത്തകന് അഭിനന്ദനങ്ങളും കപിൽ സിബൽ ട്വീറ്റിലൂടെ അറിയിക്കുകയുണ്ടായി.