ജയിലര്‍ 7000 സ്‌ക്രീനുകളില്‍: സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ 'ജയിലർ' (Jailer) മികച്ച ഓപ്പണിങ് കലക്ഷനുമായി തിയേറ്ററുകളില്‍ തരംഗം തീർക്കുകയാണ്. വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 10) നാണ് തലൈവർ ചിത്രം തിയേറ്ററുകളിൽ എത്തിയത്. വന്‍ ആഘോഷങ്ങളോടെയും ആരവങ്ങളോടെയും ആവേശത്തോടെയുമാണ് രജനി ചിത്രത്തെ ആരാധകര്‍ വരവേറ്റത്. തമിഴ്‌നാട്ടിൽ 900 തിയേറ്ററുകളിലും, ലോകമെമ്പാടുമുള്ള 7,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള രജനി ചിത്രം: 'ജയിലര്‍' റിലീസ് ദിനം ചെന്നൈ നഗരം തീര്‍ത്തും ഉത്സവ ലഹരിയിലായിരുന്നു. രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ബിഗ് സ്‌ക്രീനിലേയ്‌ക്കുള്ള രജനികാന്തിന്‍റെ (Rajinikanth) തിരിച്ചുവരവ് ആരാധകര്‍ നന്നായി ആഘോഷിച്ചു.
-
#Jailer celebrations in full form worldwide🔥💥 #JailerDay @rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial @kvijaykartik @Nirmalcuts @KiranDrk… pic.twitter.com/HknllJ4tRY
— Sun Pictures (@sunpictures) August 10, 2023 " class="align-text-top noRightClick twitterSection" data="
">#Jailer celebrations in full form worldwide🔥💥 #JailerDay @rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial @kvijaykartik @Nirmalcuts @KiranDrk… pic.twitter.com/HknllJ4tRY
— Sun Pictures (@sunpictures) August 10, 2023#Jailer celebrations in full form worldwide🔥💥 #JailerDay @rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial @kvijaykartik @Nirmalcuts @KiranDrk… pic.twitter.com/HknllJ4tRY
— Sun Pictures (@sunpictures) August 10, 2023
2021ൽ പുറത്തിറങ്ങിയ 'അണ്ണാത്തെ' ആണ് രജനികാന്തിന്‍റേതായി ഇതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ചിത്രം.
പ്രദര്‍ശന ദിനത്തില്‍ റെക്കോഡ് നേട്ടം: ആദ്യ ദിനം തന്നെ റെക്കോഡ് സൃഷ്‌ടിച്ച് കൊണ്ടാണ് 'ജയിലറു'ടെ വരവ്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന ഓപ്പണിങ് കലക്ഷൻ ആയി 'ജയിലര്‍' മാറി.
Also Read: ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം
ആദ്യ പ്രദര്‍ശന ദിനം തന്നെ നിരവധി നാഴികക്കല്ലുകൾ താണ്ടിയിരിക്കുകയാണ് 'ജയിലർ'. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിംഗായി രജനികാന്ത് ചിത്രം.
-
#Jailer கொண்டாட்டம் உலகமெங்கும்🔥💥⚡
— Sun Pictures (@sunpictures) August 10, 2023 " class="align-text-top noRightClick twitterSection" data="
Muthuvel Pandian Seigai in theatres all around the world😎 #JailerDay@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/N5b8EpIgj9
">#Jailer கொண்டாட்டம் உலகமெங்கும்🔥💥⚡
— Sun Pictures (@sunpictures) August 10, 2023
Muthuvel Pandian Seigai in theatres all around the world😎 #JailerDay@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/N5b8EpIgj9#Jailer கொண்டாட்டம் உலகமெங்கும்🔥💥⚡
— Sun Pictures (@sunpictures) August 10, 2023
Muthuvel Pandian Seigai in theatres all around the world😎 #JailerDay@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/N5b8EpIgj9
കൂടാതെ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് നേടുന്ന തമിഴ് ചിത്രമായി 'ജയിലര്‍' മാറി. ഇന്ത്യയില്‍ ഈ വർഷം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ ഗ്രോസ് കലക്ഷൻ എന്ന റെക്കോഡും 'ജയിലർ' സ്വന്തമാക്കി.
ആദ്യ ദിന ബോക്‌സ് ഓഫീസ് കലക്ഷന്‍: 'ജയിലര്‍' റിലീസ് ദിനം എല്ലാ ഭാഷകളിലുമായി ആദ്യ ദിനം 44.50 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="">
തമിഴ്‌നാട്ടിൽ 23 കോടി രൂപയും കർണാടകയിൽ 11 കോടി രൂപയും കേരളത്തിൽ അഞ്ച് കോടി രൂപയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 10 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നൂം മൂന്ന് കോടി രൂപയുമാണ് ചിത്രം ആദ്യദിനം നേടിയത്.
Also Read: Jailer release| ജയിലര്‍ ആദ്യദിനം ആദ്യ ഷോ കാണാന്‍ എത്തി ധനുഷ്
മുത്തുവേല്‍ പാണ്ഡ്യന്‍റെ ദൗത്യം: നെൽസൺ ദിലീപ്‌കുമാർ (Nelson Dilipkumar) സംവിധാനം ചെയ്‌ത ചിത്രത്തില്‍ മുത്തുവേൽ പാണ്ഡ്യന്‍ (Muthuvel Pandian) അഥവാ ടൈഗര്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.
തടവിലാക്കപ്പെട്ട നേതാവിനെ മോചിപ്പിക്കാൻ പദ്ധതിയിടുന്ന ക്രിമിനലുകളുടെ ഒരു സംഘത്തെ പരാജയപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് മുത്തുവേൽ പാണ്ഡ്യൻ.
അതിഥികളായി മോഹന്‍ലാലും ജാക്കി ഷ്‌റോഫും: രമ്യ കൃഷ്‌ണൻ, തമന്ന ഭാട്ടിയ, യോഗി ബാബു, വിനായകൻ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ മലയാളികളുടെ പ്രിയതാരം മോഹൻലാലും (Mohanlal) ബോളിവുഡ് താരം ജാക്കി ഷ്‌റോഫും (Jackie Shroff) അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.
Also Read: Jailer release| രജനികാന്ത് ചിത്രം കാണാന്‍ ജപ്പാന്‍ ദമ്പതികള്‍ ചെന്നൈയില്‍