ന്യൂഡല്‍ഹി : ജഹാംഗീർപുരി മേഖലയിലെ സംഘര്‍ഷം അന്വേഷിക്കുന്ന പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘത്തിന് നേരെ കല്ലേറ്. ഇന്ന് (18ഏപ്രില്‍2022) ഉച്ചയോടെയായിരുന്നു സംഭവം. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് പ്രദേശത്ത് അക്രമസംഭവങ്ങള്‍ ഉടലെടുത്തത്.
കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറൻസിക് സംഘം ഇന്ന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ സമൂഹമാധ്യമങ്ങളുള്‍പ്പടെ അന്വേഷണസംഘം നിരീക്ഷിച്ചുവരുകയാണ്. പ്രകോപനപരമായ തരത്തിലുള്ള പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്‌താന വ്യക്‌തമാക്കി.
Also read: ജഹാംഗീർപുരി അക്രമം; 23 പേര്‍ അറസ്റ്റില്‍, റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം
കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഇതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്‌സും പൊലീസും മേഖലയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചും ജില്ല പൊലീസും സംയുക്തമായി സംഭവം അന്വേഷിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ പൊലീസ് കമ്മിഷണർ രവീന്ദ്ര യാദവ് പറഞ്ഞു.