ETV Bharat / bharat

Madhya pradesh | ആംബുലന്‍സിന് നല്‍കാന്‍ പണമില്ല ; നവജാത ശിശുവിന്‍റെ മൃതദേഹം സഞ്ചിയിലാക്കി ബസില്‍ 150 കി.മീ യാത്ര ചെയ്‌ത് പിതാവ് - ശിശുവിന്‍റെ മൃതദേഹം സഞ്ചിയിലാക്കി യുവാവ്

ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ കാരണം യുവാവിന് ദുരനുഭവമുണ്ടായത്

Etv Bharat
Etv Bharat
author img

By

Published : Jun 16, 2023, 9:35 PM IST

ജബൽപൂർ : മധ്യപ്രദേശിലെ പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആംബുലൻസിന് നൽകാൻ കൈയില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് നവജാതശിശുവിന്‍റെ മൃതദേഹം സഞ്ചിയില്‍ തൂക്കി പിതാവ് ബസിൽ യാത്ര ചെയ്‌തതാണ് സംഭവം. ജബൽപൂരിലെ ഡിൻഡോറിയിലാണ്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥകാരണം യുവാവിന് ദുരനുഭവം നേരിടേണ്ടി വന്നത്.

ജബൽപൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് യുവാവ് ആംബുലൻസ് വിളിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍, പണം നൽകാൻ കഴിയാത്തതിനാൽ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിന്‍റെ മൃതദേഹം സഞ്ചിയിലാക്കി കൊണ്ടുപോവുകയായിരുന്നു. ഡിൻഡോറി ജില്ല ആശുപത്രിയിൽവച്ചായിരുന്നു പ്രസവം. ശേഷം, ശിശുവിന്‍റെ നില വഷളാവുകയും തുടര്‍ന്ന് ജബൽപൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഈ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

നാട്ടിലെത്തിയത് അര്‍ധരാത്രി, വീണ്ടും ദുരിതം.. : കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാൻ ആംബുലൻസ് സംഘടിപ്പിക്കാന്‍ യുവാവ് ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, അധികൃതർ ഇയാൾക്ക് സഹായം നൽകാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ച് ജബൽപൂർ ബസ് സ്റ്റാൻഡിലെത്തി. ശേഷം, സഞ്ചിയില്‍ ശിശുവിന്‍റെ മൃതദേഹവുമായി ബസിൽ കയറുകയായിരുന്നു. 150 കിലോമീറ്റർ സഞ്ചരിച്ച് രാത്രി ഏറെ വൈകിയാണ് കുടുംബം സ്വദേശമായ ഡിൻഡോറിയിലെത്തിയത്.

ALSO READ | ഗതാഗത യോഗ്യമായ റോഡുകളില്ല; കുഞ്ഞിന്‍റെ മൃതദേഹവുമായി മാതാവ് നടന്നത് 10 കിലോമീറ്ററോളം

ബസ് സ്റ്റാൻഡിൽ ഇവര്‍ ബന്ധുക്കളെ കാത്തുനിന്നെങ്കിലും വാഹനവുമായി ആരും വന്നില്ല. തുടര്‍ന്ന് ഗ്രാമത്തിലേക്ക് പോവാന്‍ ഇവര്‍ ഏറെ ബുദ്ധിമുട്ടി. എന്തുകൊണ്ടാണ് കുഞ്ഞിന്‍റെ മൃതദേഹം സഞ്ചിയിലാക്കി കൊണ്ടുപോയതെന്ന് ശിശുവിന്‍റെ ബന്ധുവായ സൂരജ്‌തിയ ബായിയോട് മാധ്യമപ്രവർത്തകർ ചോദിച്ചു. തങ്ങളുടെ ഗ്രാമത്തിലെത്താൻ മറ്റൊരു മാർഗവുമില്ലാതായതോടെയാണ് ഈ കടുത്ത തീരുമാനത്തിലെത്തിയതെന്ന് ഇവര്‍ മറുപടി നല്‍കി.

ബംഗാളിലും സമാന സംഭവം : ഒരു മാസം മുന്‍പ്, പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്‌പൂര്‍ ജില്ലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നവജാതശിശുവിന്‍റെ മൃതദേഹവുമായി പിതാവ് 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്‌തതാണ് സംഭവം. ഈ വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ മുഖ്യമന്ത്രി മമത ബാനർജി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറോട് റിപ്പോർട്ട് തേടിയിരുന്നു.

കുട്ടിയുടെ മൃതദേഹവുമായി അമ്മയുടെ 10 കിലോമീറ്റര്‍ നടത്തം : തമിഴ്‌നാട്ടിലെ വെല്ലൂരിൽ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം 10 കിലോമീറ്റര്‍ നടന്ന് അമ്മ വീട്ടിലെത്തിച്ച വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ദുർഘടമായ മലയോര പാതയിലൂടെയാണ് മൃതദേഹം നടന്നുകൊണ്ടുപോയത്. വെല്ലൂർ ജില്ലയിലെ അല്ലേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.

മെയ് 26 വെള്ളിയാഴ്‌ചയാണ് മാതാപിതാക്കളോടൊപ്പം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന തനുഷ്‌ക എന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചത്. പിന്നാലെ കുട്ടി ബോധരഹിതയായത് ശ്രദ്ധയിൽപ്പെട്ട പിതാവ് വിജിയും അമ്മ പ്രിയയും ചേർന്ന് വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ റോഡ് സൗകര്യം ഇല്ലാത്തതിനാൽ തന്നെ ഏറെ വൈകിയാണ് കുഞ്ഞിനെ എത്തിക്കാനായത്. ശേഷം, ഈ ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.